പെരുവള്ളൂർ ഉപതെരഞ്ഞെടുപ്പ്: എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു

തേഞ്ഞിപ്പലം: പെരുവള്ളൂർ പഞ്ചായത്തിലെ പത്താം വാർഡ് ഉപെതരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു. എൽ.ഡി.എഫ് സ്ഥാനാർഥിയായി മേലോട്ടിൽ ഷാനിയാണ് നാമനിർദേശ പത്രിക നൽകിയത്. നേതാക്കളായ എം.കെ. മുഹമ്മദാലി ഹാജി, അറക്കൽ ബാവ, കൊറലോട്ടി മജീദ്, ഇരുമ്പൻ സെയ്തലവി, മൊയ്തീൻകുട്ടി ഇഞ്ചനീർ, കെ. ഷാജി, എം. സുരേന്ദ്രൻ, കെ.ടി. അയ്യപ്പൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. യു.ഡി.എഫ് സ്ഥാനാർഥിയായി കെ.ടി. ഖദീജ പത്രിക നൽകി. ഇസ്മായിൽ കാവുങ്ങൽ, അമീർ അലി, യു.പി. മുഹമ്മദ്, എ.സി. അബ്ദുറഹ്മാൻ, ചെമ്പൻ ലത്തീഫ്, ചെമ്പൻ ഹനീഫ, ഗുലാം ഹസൻ അലംഗീർ, കെ.ടി. അൻവർ, അത്രപ്പിൽ അബ്ദു, റിൻഷാദ് അത്രപ്പിൽ, റംല, സാജിദ, ബുഷ്റ തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.