ഉത്തരവുകൾ നിയമമാക്കാത്തത് മലയാള ഭാഷക്ക് ദോഷമായി ^ദേശീയ സെമിനാർ

ഉത്തരവുകൾ നിയമമാക്കാത്തത് മലയാള ഭാഷക്ക് ദോഷമായി -ദേശീയ സെമിനാർ തിരുനാവായ: മലയാള ഭാഷക്കായി നാലായിരത്തോളം ഉത്തരവുകൾ ഇറങ്ങിയെങ്കിലും അത് നിയമമാക്കാത്തതും ഭാഷ രാഷ്ട്രീയക്കാരുടെ കൈയിലെ ആയുധമായി മാറിയതും വളർച്ചക്കും വ്യാപനത്തിനും ദോഷമായെന്ന് കേരള സാഹിത്യ അക്കാദമി തിരുനാവായ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല പ്രാദേശിക കേന്ദ്രത്തിലെ മലയാള വിഭാഗത്തി​െൻറ സഹകരണത്തോടെ 'ഭാഷ എഴുത്ത് വികസനം' വിഷയത്തിൽ നടത്തിയ ദേശീയ സെമിനാറി​െൻറ സമാപന ദിവസം നടന്ന ചർച്ചകൾ അഭിപ്രായപ്പെട്ടു. മലയാളവും ഇതര ദക്ഷിണേന്ത്യൻ ഭാഷകളും വിഷയത്തിൽ നടന്ന ചർച്ചയിൽ ആർ. നന്ദകുമാർ അധ്യക്ഷത വഹിച്ചു. ഡോ. കെ. മുരളീധര, ഡോ. പി.എം. ഗിരീഷ്, ആർ. ശിവകുമാർ, പി. അജിത എന്നിവർ വിഷയം അവതരിപ്പിച്ചു. കെ.വി. മനു സ്വാഗതവും കെ.സി. സിന്ധു നന്ദിയും പറഞ്ഞു. അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹന​െൻറ അധ്യക്ഷതയിൽ നടന്ന 'മാതൃഭാഷയും കേരള വികസനവും' ചർച്ചയിൽ കേരള വികസന മാതൃക ആസൂത്രണ ബോർഡംഗം ഡോ. കെ. രവി രാമനും 'വികസനവും സംസ്കാരവും' ഡോ. കെ.എൻ. ഗണേശും 'ഭാഷയും വികസനവും' കെ.കെ. സുബൈറും അവതരിപ്പിച്ചു. ഡോ. പി. പവിത്രൻ സ്വാഗതവും ഡി. ശ്രീശാന്ത് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.