മണൽ ശുദ്ധീകരണ പദ്ധതി അട്ടിമറിക്കാൻ ശ്രമമെന്ന്: യോഗം മണൽ തൊഴിലാളികൾ തടഞ്ഞു

പൊന്നാനി: മണൽ ശുദ്ധീകരണ പദ്ധതി തകിടം മറിക്കാൻ ശ്രമമെന്നാരോപിച്ച് പൊന്നാനിയിൽ നടന്ന യോഗത്തിൽ മണൽ തൊഴിലാളികൾ ബഹളംവെച്ചു. സുപ്രീംകോടതിയെ സമീപിച്ച് സ്റ്റേ വാങ്ങാൻ ഒത്താശ ചെയ്തെന്ന് ആരോപണം നേരിടുന്ന കണ്ണൂരിലെ ഡി.സി.സി നേതാവും പൊന്നാനിയിലെ ഐ.എൻ.ടി.യു.സി നേതാവും മണൽമാഫിയ സംഘവും ചേർന്നാണ് യോഗം ചേർന്നത്. രഹസ്യയോഗം ചേരുന്നുണ്ടെന്നറിഞ്ഞാണ് തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. എന്നാൽ, സുപ്രീംകോടതിയെ സമീപിച്ചത് താനല്ലെന്ന് ഡി.സി.സി നേതാവ് മണൽ തൊഴിലാളികളോട് പറഞ്ഞു. പ്രതിഷേധം ശക്തമായതോടെ കാറിൽ കയറി നേതാവ് സ്ഥലം വിടുകയായിരുന്നു. പദ്ധതി അട്ടിമറിക്കാൻ ശ്രമമുണ്ടെങ്കിൽ തടയുമെന്ന് സി. ഹരിദാസ് പറഞ്ഞു. സംസ്ഥാനത്തിനുതന്നെ മാതൃകയായ രീതിയിൽ പൊന്നാനിയിൽ ആരംഭിച്ച മണൽ ശുദ്ധീകരണ പദ്ധതി അട്ടിമറിക്കാനാണ് കണ്ണൂരിലെ മണൽമാഫിയ രംഗത്തെത്തിയിരിക്കുന്നതെന്നാണ് ആരോപണം. ഇതിന് ഒത്താശ ചെയ്യാൻ പൊന്നാനിയിലെ ഒരു വിഭാഗവും രംഗത്തുണ്ടായിരുന്നു. തുറമുഖ വികസനത്തി​െൻറ ഭാഗമായി അഴിമുഖത്ത് പ്രവർത്തനങ്ങൾക്കെതിരെ ഒരു വിഭാഗം കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിരുന്നു. തുടർന്ന് കോടതിവിധി സർക്കാറിന് അനുകൂലമായെങ്കിലും പിന്നീട് പലതവണയായി മണലെടുപ്പ് മുടങ്ങി. ഒടുവിൽ സുപ്രീംകോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിരിക്കുകയാണ് മണൽമാഫിയ സംഘം. പള്ളപ്രം പാലത്തിലെ തെരുവുവിളക്കുകൾ നന്നാക്കുന്നു പുതുപൊന്നാനി: പള്ളപ്രം പാലത്തിലെ പ്രകാശിക്കാതെയായ തെരുവുവിളക്കുകൾ ആഴ്ചകൾക്കുശേഷം പൂർവ സ്ഥിതിയിലാക്കി. പകൽസമയങ്ങളിൽ സദാസമയവും പ്രകാശിക്കുന്ന തെരുവുവിളക്കുകൾ രാത്രിയിൽ ഒന്നുപോലും പ്രവർത്തിക്കാറുണ്ടായിരുന്നില്ല. പൊന്നാനി പ്രദേശത്ത് ധാരാളമുള്ള സൈക്കിൾ യാത്രക്കാർക്കും കാൽനടക്കാർക്കും തെരുവുവിളക്കി​െൻറ അഭാവം ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.