ലഹരിവിരുദ്ധ മാഗസിൻ പ്രകാശനം

കരുളായി: കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റ് തയാറാക്കിയ 'അതിജീവനം' ലഹരിവിരുദ്ധ മാഗസിൻ എന്‍.എസ്.എസ് നിലമ്പൂർ മേഖല പി.എ.സി അംഗം ബിജു അബ്രഹാം, പ്രിൻസിപ്പൽ ഇൻചാർജ് എന്‍. ലാജി എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. പ്രോഗ്രാം ഓഫിസർ എ.പി. ദിലീഷ് അധ്യക്ഷത വഹിച്ചു. സ്വന്തം രചനകളിലൂടെ സമൂഹത്തെ ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരിക്കുക ലക്ഷ്യമാക്കിയാണ് മാഗസിൻ തയാറാക്കിയതെന്ന് എഡിറ്റർ കെ.പി. മുഹമ്മദ് സാലിഹ് പറഞ്ഞു. കരുളായിയിലെ വായനശാലകള്‍, ക്ലബുകള്‍ എന്നിവക്ക് മാഗസിൻ നൽകും. ആദ്യ കോപ്പി സ്കൂൾ ലൈബ്രറി ഇൻ ചാർജും അറബിക് അധ്യാപകനുമായ അൻസാറുല്ല ഏറ്റുവാങ്ങി. എന്‍.എസ്.എസ് യൂനിറ്റ് ലീഡർമാരായ ഷംന റഹ്മാൻ, മുഹമ്മദ് ഷമീൽ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.