പീവീസ് സ്കൂളിലെ മൂന്ന് വിദ‍്യാർഥികൾക്ക് ഇൻസ്പെയർ സ്കോളർഷിപ്

നിലമ്പൂർ: സംസ്ഥാന സർക്കാർ പ്രഖ‍്യാപിച്ച ഇൻസ്പെയർ സ്കോളർഷിപ്പിന് നിലമ്പൂർ പീവീസ് ഹയർ സെക്കൻഡറി സ്കൂളിലെ മൂന്ന് വിദ‍്യാർഥികൾ അർഹരായി. നമിത മോഹൻ, കെ.ടി. അർഷന, ബിനോ എസ്. കുമാർ എന്നിവരാണ് അർഹത നേടിയത്. ഉന്നതപഠനത്തിന് പ്രതിവർഷം 80,000 രൂപ നിരക്കിൽ അഞ്ച് വർഷത്തേക്ക് നാല് ലക്ഷം രൂപ സ്കോളർഷിപ് ലഭിക്കും. കഴിഞ്ഞ വർഷം പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ സംസ്ഥാനത്തെ ഒരു ശതമാനം വിദ‍്യാർഥികളെയാണ് ഇൻസ്പെയർ സ്കോളർഷിപ്പിന് സംസ്ഥാന സർക്കാർ െതരഞ്ഞെടുത്തിരിക്കുന്നത്. തൊഴിൽരഹിത വേതനം വഴിക്കടവ്: ഗ്രാമപഞ്ചായത്തിലെ തൊഴിൽരഹിത വേതനം ഗുണഭോക്താക്കള്‍ക്ക് ആഗസ്റ്റ് 26, 29, 30 തീയതികളിൽ രാവിലെ 11 മുതൽ വൈകീട്ട് മൂന്ന് വരെ വിതരണം ചെയ്യും. അര്‍ഹരായവര്‍ ഒറിജിനൽ രേഖകൾ സഹിതം ഹാജരാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.