ബസ് യാത്രക്കാരനിൽനിന്ന്​ 30 ലക്ഷത്തിെൻറ കുഴൽപണം പിടികൂടി

ബസ് യാത്രക്കാരനിൽനിന്ന് 30 ലക്ഷത്തി​െൻറ കുഴൽപണം പിടികൂടി കൽപറ്റ: സ്വകാര്യ ബസ്യാത്രക്കാരനിൽനിന്ന് 30 ലക്ഷത്തി​െൻറ കുഴൽപണം പിടികൂടി. പണം കടത്തിയ കോഴിക്കോട് സ്വദേശി ജാഫറിെന (38) പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച പുലർച്ചെ കൽപറ്റ ഡിവൈ.എസ്.പി മുഹമ്മദ് ഷാഫിയും സംഘവും കൽപറ്റ ടൗണിൽ നടത്തിയ വാഹന പരിശോധനയിലാണ് കോഴിക്കോട് ചെലവൂർ വരിക്കൊല്ലി മീത്തൽ ജാഫറിൽനിന്ന് 30 ലക്ഷം രൂപയുടെ കുഴൽപണം പിടികൂടിയത്. ബംഗളൂരുവിൽനിന്നു കോഴിക്കോേട്ടക്ക് പോകുകയായിരുന്ന സ്വകാര്യബസിൽനിന്നാണ് പണം ലഭിച്ചത്. ഓണക്കാലത്ത് അതിർത്തി കടന്ന് കുഴൽപണവും മറ്റ് നിയമവിരുദ്ധ ലഹരിവസ്തുക്കളും എത്തുന്നുവെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധന. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്ന് വയനാട്ടിലൂടെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലേക്ക് വ്യാപകമായി കുഴൽപണവും നിയമവിരുദ്ധ വസ്തുക്കളും എത്തിക്കുന്നുണ്ടെന്ന വിവരം പൊലീസിന് നേരത്തേതന്നെ അറിവുള്ളതാണ്. ഓണക്കാലത്ത് ഇതി​െൻറ ഒഴുക്ക് കൂടുതലാണെന്നതി​െൻറ അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കിയത്. കുഴൽപണം കൂടാതെ മറ്റു വാഹനങ്ങളിൽനിന്ന് മദ്യവും പാൻമസാലയടക്കം ലഹരിവസ്തുക്കളും വെള്ളിയാഴ്ച പിടികൂടിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു. FRIWDG1 കുഴൽപണവുമായി പിടിയിലായ ജാഫർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.