അനുയായികൾ ഇവിടെയും; യുവതീയുവാക്കൾക്കൊപ്പം ആട്ടവും പാട്ടും ഹരം

അനുയായികൾ ഇവിടെയും; യുവതീയുവാക്കൾക്കൊപ്പം ആട്ടവും പാട്ടും ഹരം തൊടുപുഴ: ബലാത്സംഗ കേസിൽ കുറ്റക്കാരനെന്ന് കോടതി വിധിച്ച വിവാദ ആൾദൈവം ഗുര്‍മീത് റാം റഹീം സിങ്ങിന് കേരളത്തിൽ പലയിടത്തും അനുയായികൾ. അവരുടെ ക്ഷണം സ്വീകരിച്ച് അനവധി തവണ ഗുര്‍മീത് കേരളം സന്ദര്‍ശിച്ചെന്ന് മാത്രമല്ല, സംസ്ഥാനത്ത് പലയിടത്തും ഗുര്‍മീതിന് സ്വന്തമായി ഭൂമിയുണ്ടെന്നും പറയപ്പെടുന്നു. നൂറുകണക്കിന് വാഹനങ്ങളും സുരക്ഷഭടന്മാരും അതിലേറെ അനുയായികളുമൊത്ത് ആളും ബഹളവുമായി എത്തുന്നതായിരുന്നു രീതി. യുവതീയുവാക്കളുമായി എത്തുന്ന ഇദ്ദേഹം ഇവരുമായി ആട്ടത്തിനും പാട്ടിനുമാണ് താമസസ്ഥലത്ത് പ്രാധാന്യം നൽകിയത്. വിവാദങ്ങളുടെകൂടി അകമ്പടിയോടെയാണ് ഗുര്‍മീത് കേരളത്തിലെത്താറ്. 2010ല്‍ മൂന്നാറിലെത്തിയ ഗുര്‍മീതും സംഘവും രണ്ടുദിവസം അവിടെ െചലവിട്ട ശേഷം കൊച്ചിയിലെത്തി. എന്നാല്‍, മൂന്നാറില്‍െവച്ചും പിന്നീട് മൂന്നാറില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടയിലും ഗുര്‍മീതി​െൻറ അകമ്പടി വാഹനമിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. രണ്ട് തവണയും ഇടിച്ച വാഹനം നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു. മൂന്നാറിനടുത്ത് പോതമേട്ടില്‍ റിസോര്‍ട്ട് ജീവനക്കാരനായ റഷീദിനെയാണ് അകമ്പടി വാഹനം ആദ്യമിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ വലതുകാല്‍ ഒടിഞ്ഞ് ഇയാള്‍ ആശുപത്രിയിലായി. മൂന്നാര്‍ വാസം കഴിഞ്ഞ് ഗുര്‍മീതും സംഘവും കൊച്ചിയിലേക്ക് പോകുംവഴിയും അപകടമുണ്ടായി. കട്ടപ്പനയില്‍ ശശിധരന്‍ എന്നയാളെ ഇടിച്ചിട്ട ഗുര്‍മീതി​െൻറ അകമ്പടി വാഹനം ഇവിടെയും നിര്‍ത്താതെ ഓടിച്ചുപോയി. അപകടമുണ്ടാക്കിയ വാഹനം പിന്നീട് വണ്ടന്മേട് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ഡ്രൈവര്‍ക്കെതിരെ കേസെടുത്ത ശേഷം വാഹനം വിട്ടുകൊടുക്കുകയും ചെയ്തു. ഗുരുതര പരിക്കേറ്റ ശശിധരന്‍ ചികിത്സക്ക് സ്വന്തം പെട്ടിക്കട വില്‍ക്കേണ്ട അവസ്ഥയുമുണ്ടായി. കൃഷി ചെയ്യാനാണ് താന്‍ ഭൂമി വാങ്ങുന്നതെന്നാണ് റിയൽ എസ്റ്റേറ്റ് സംബന്ധമായ ആരോപണങ്ങളോട് അദ്ദേഹം പ്രതികരിച്ചിരുന്നത്. അമേരിക്കയിലും കാനഡയിലും തനിക്ക് കൃഷിയുണ്ടെന്നും ഗുര്‍മീത് പറഞ്ഞിട്ടുണ്ട്. വാഗമണ്ണും വയനാടുമായിരുന്നു ഇദ്ദേഹത്തി​െൻറ കേരളത്തിലെ ഇഷ്ടസ്ഥലങ്ങൾ. സിനിമ, ഫാഷന്‍, കായികാഭ്യാസം, വാഹന പ്രിയം, ലോകസഞ്ചാരം, ആഡംബരം എന്നു തുടങ്ങി റാം റഹീമി​െൻറ വിനോദങ്ങള്‍ പലവിധമാണ്. ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള വ്യക്തിയാണെങ്കിലും സുരക്ഷ ചട്ടങ്ങള്‍ കാറ്റില്‍പറത്തിയാണ് സഞ്ചാരമെന്നും നടപടി സ്വീകരിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് ഇടക്ക് ആവശ്യപ്പെട്ടത് ദേശീയതലത്തില്‍ വാര്‍ത്തയുമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.