ആദിവാസി ഭൂമി തിരിച്ചെത്തിക്കാൻ നടപടിയെടുക്കും –ജില്ല കലക്ടർ പി. സുരേഷ് ബാബു

പാലക്കാട്: അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചുപിടിക്കാനും വരൾച്ചയെ പ്രതിരോധിക്കാനുമാകും പ്രഥമപരിഗണനയെന്ന് പുതുതായി ചുമതലയേറ്റ കലക്ടർ ഡോ. പി. സുരേഷ് ബാബു. ആദിവാസി വിഭാഗക്കാരുടെ കൈവശമുള്ള സർക്കാർ ഭൂമി അവരിൽനിന്ന് മോശം വന്നിരിക്കുന്ന അവസ്ഥയാണ്. ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന നിയമപരമായ പ്രശ്നങ്ങൾ കുറക്കാനും പ്രതിരോധിക്കാനുമുള്ള പഠനം നടത്തും. ആദിവാസി വിഭാഗങ്ങളും ഇക്കാര്യത്തിൽ സർക്കാറിനോടും വകുപ്പിനോടും സഹകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മണ്ണാർക്കാട് താലൂക്കിലെ റീസർവേ നടപടികളുമായി ബന്ധപ്പെട്ട ചോദ്യത്തിന് താലൂക്ക്തലത്തിൽ ഇതുമായി ബന്ധപ്പെട്ട് അദാലത്ത് പുരോഗമിച്ചു വരുകയാണെന്ന് കലക്ടർ പറഞ്ഞു. കടുത്ത വേനലിനേയും വരൾച്ചയേയും നേരിടാൻ ശാസ്ത്രീയമായ നവീന കൃഷിരീതി ആവിഷ്കരിക്കേണ്ടതുണ്ട്. മഴ കുറഞ്ഞതോടെ ജില്ലയിലെ ഡാമുകളിൽ 40 ശതമാനം വെള്ളം മാത്രമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.