ജില്ലയുടെ സൗഹാർദാന്തരീക്ഷം നിലനിർത്തണം ^ജമാഅത്തെ ഇസ്​​ലാമി

ജില്ലയുടെ സൗഹാർദാന്തരീക്ഷം നിലനിർത്തണം -ജമാഅത്തെ ഇസ്ലാമി മലപ്പുറം: കൊടിഞ്ഞി ഫൈസൽ വധക്കേസിലെ രണ്ടാം പ്രതി ബിപി​െൻറ കൊലപാതകം ജില്ലയുടെ സൗഹാർദാന്തരീക്ഷം തകർക്കാനുള്ള ശ്രമമാണെന്നും അവസരം മുതലെടുക്കാനുള്ള സാമൂഹികവിരുദ്ധ ശക്തികളുടെ ഇത്തരം നടപടികൾ അങ്ങേയറ്റം അപകടകരമാണെന്നും ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടേറിയറ്റ്. പ്രദേശത്ത് സമാധാനവും സൗഹാർദവും നിലനിർത്താൻ ജനങ്ങൾ ജാഗ്രത പാലിക്കണം. കുറ്റവാളികളെ എത്രയും വേഗത്തിൽ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സാമുദായിക ധ്രുവീകരണ ശ്രമങ്ങളെ കരുതിയിരിക്കണമെന്നും ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് എം.സി. നസീർ അധ്യക്ഷത വഹിച്ചു. ഹബീബ് ജഹാൻ, മുസ്തഫ ഹുസൈൻ, ഡോ. അബ്ദുന്നാസർ കുരിക്കൾ എന്നിവർ സംസാരിച്ചു. സെക്രട്ടറി സി.എച്ച്. ബഷീർ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.