അക്കാദമിക പ്രവർത്തനങ്ങൾ ഭാഷയെ സമ്പന്നമാക്കണം ^കെ. ജയകുമാർ

അക്കാദമിക പ്രവർത്തനങ്ങൾ ഭാഷയെ സമ്പന്നമാക്കണം -കെ. ജയകുമാർ തിരൂർ: കേരളത്തെയും മലയാള ഭാഷയെയും സമ്പന്നമാക്കാൻ അക്കാദമിക പ്രവർത്തനങ്ങൾ ഉപയോഗിക്കണമെന്ന് മലയാള സർവകലാശാല വൈസ് ചാൻസലർ കെ. ജയകുമാർ. സർവകലാശാലയിൽ പുതുതായി പ്രവേശനം നേടിയ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വകുപ്പ് മേധാവികളായ ഡോ. എം. ശ്രീനാഥൻ, ഡോ. ടി. അനിതകുമാരി, ഡോ. എം.ആർ. രാഘവവാര്യർ, പ്രഫ. ടി.പി. കുഞ്ഞിക്കണ്ണൻ, പ്രഫ. ജോണി, സി. ജോസഫ്, അധ്യാപകരായ ഡോ. ടി.വി. സുനീത, ഡോ. സുധീർ, കെ. സലാം, സി.കെ. അഖില, യൂനിയൻ ചെയർമാൻ സുദീപ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.