സൃഷ്​ടികൾ ക്ഷണിക്കുന്നു

മലപ്പുറം: സൈനിക സ്മരണികയിൽ പ്രസിദ്ധീകരിക്കുന്നതിന് വിമുക്തഭടന്മാരിൽനിന്നും ആശ്രിതരിൽനിന്നും ലേഖനങ്ങൾ/പ്രബന്ധങ്ങൾ/കവിതകൾ തുടങ്ങിയവ ക്ഷണിക്കുന്നു. താൽപര്യമുള്ളവൻ ഒക്ടോബർ 28നകം ജില്ല സൈനിക ക്ഷേമ ഓഫിസിൽ നൽകണം. അപേക്ഷകൾക്ക് അംഗീകാരം നൽകി മലപ്പുറം: എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ച് മുഖേന നടപ്പാക്കുന്ന കെസ്റു/മൾട്ടിപർപ്പസ് സർവിസ് സെേൻറഴ്സ് ജോബ് ക്ലബ് പദ്ധതി പ്രകാരം സ്വയം തൊഴിൽ വായ്പക്ക് അപേക്ഷ സമർപ്പിച്ച 160 ഗുണഭോക്താക്കളുടെ അപേക്ഷകൾക്ക് അംഗീകാരം നൽകാൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണ​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. കെസ്റു പദ്ധതി പ്രകാരം 152 യൂനിറ്റുകളിലായി ഒരു കോടി 52 ലക്ഷം രൂപക്കും ജോബ് പദ്ധതി പ്രകാരം എട്ട് യൂനിറ്റുകളിലായി 65 ലക്ഷം രൂപക്കുമുള്ള േപ്രാജക്ടുകൾക്കാണ് അംഗീകാരം നൽകിയത്. യോഗത്തിൽ വിവിധ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്മാരും ജില്ലതല ഉദ്യോഗസ്ഥരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.