റോഡിന് നടുവിലെ ഗർത്തം അപകട ഭീഷണിയാവുന്നു

ഷൊർണൂർ: റോഡിന് നടുവിൽ ഗർത്തം രൂപപ്പെട്ടത് അപകട ഭീഷണി ഉയർത്തുന്നു. പട്ടാമ്പി-പാലക്കാട് പാതയിൽനിന്ന് തുടങ്ങി കൊപ്പം-കുളപ്പുള്ളി പാതയിൽ ചേരുന്ന റോഡിൽ അയ്യപ്പൻകോവിലിന് സമീപത്താണ് ഗർത്തം രൂപപ്പെട്ടത്. നഗരസഭയിലെ പല ഭാഗങ്ങളിൽനിന്ന് തുടങ്ങുന്ന ആറ് റോഡുകളിലൂടെ വരുന്ന വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. കുളപ്പുള്ളി അന്തിമഹാകാളൻകാവ് കാട്ടിൽനിന്നും ചിറയിൽനിന്നും ഒഴുകുന്ന വെള്ളം കടന്നുപോകേണ്ട പാടത്തിനു മധ്യേയാണ് ഈ പാത. നെൽവയലുകൾ നികത്തിയും മതിൽ കെട്ടിമറച്ചും ഇവിടെ പാടം തൂർത്ത സ്ഥിതിയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ഒഴുകിയെത്തിയ വെള്ളം കടന്നുപോകാതെ കെട്ടിക്കിടന്നത് മൂലമാണ് റോഡ് തകർന്നതെന്ന് പരിസരവാസികൾ ആരോപിച്ചു. ഒരു വളവ് തിരിഞ്ഞുവരുന്ന ഭാഗമായതിനാൽ ഗർത്തം പെട്ടെന്ന് കാണാനാകാത്തത് അപകടസാധ്യത വർധിപ്പിക്കുന്നു. ഗർത്തം രൂപപ്പെട്ട് ദിവസങ്ങളായിട്ടും ഇത് നികത്താനോ അപായസൂചന നൽകുന്ന ബോർഡ് സ്ഥാപിക്കാനോ നഗരസഭ അധികൃതർ തയാറായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.