കുളംനവീകരിച്ചു

ചെർപ്പുളശ്ശേരി: രാജീവ് ഗാന്ധി സദ്ഭാവന ദിനത്തിൽ യൂത്ത് കോൺഗ്രസ് വെള്ളിനേഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുളക്കാട് കുളം നവീകരിച്ചു. വെള്ളിനേഴി പഞ്ചായത്തിലെ നീരുറവകളും ജലസ്രോതസ്സുകളും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ വെള്ളിനേഴി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ആവിഷ്കരിച്ച 'ജലായനം' പദ്ധതിയുടെ ഭാഗമായാണ് നവീകരണം. ഡി.സി.സി ജനറൽ സെക്രട്ടറി ഒ. വിജയകുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ.വി. രാധാകൃഷ്ണൻ, ഡി.സി.സി. അംഗം പി. സ്വാമിനാഥൻ, മണ്ഡലം പ്രസിഡൻറ് ഒ.എസ്. ശ്രീധരൻ, അരുൺകുമാർ, സുരേഷ്, സജീഷ്, ടി.കെ. ശ്രീനാഥ്, അയ്യപ്പൻകുട്ടി, രവിശങ്കർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.