പട്ടാമ്പി^പുലാമന്തോള്‍ റോഡ് ശോച്യാവസ്ഥ: യൂത്ത്‌ലീഗ് പ്രതിഷേധവലയം 25ന്

പട്ടാമ്പി: പട്ടാമ്പി-പുലാമന്തോള്‍ റോഡി​െൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് 25ന് വൈകീട്ട് അഞ്ചിന് കൊപ്പം സ​െൻററില്‍ പ്രതിഷേധ വലയം തീര്‍ക്കുമെന്ന് യൂത്ത്‌ലീഗ് നിയോജകമണ്ഡലം പ്രവര്‍ത്തകസമിതി യോഗം അറിയിച്ചു. റോഡ് തകര്‍ന്നിട്ട് മാസങ്ങളായി. ടാറിങ്ങില്‍ വന്‍ അഴിമതിയും ക്രമക്കേടും ആരോപിച്ച് വിജിലന്‍സ് കേസ് എങ്ങുമെത്താതെ നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം നിയമസഭയില്‍ മന്ത്രി പറഞ്ഞത് വിജിലന്‍സ് റിപ്പോര്‍ട്ട് കിട്ടിയാലല്ലാതെ ഒരു പ്രവൃത്തിയും ചെയ്യാന്‍ കഴിയില്ലെന്നാണ്. വിജിലന്‍സ് അന്വേഷണം യു.ഡി.എഫ് സര്‍ക്കാറി​െൻറ കാലത്തുതന്നെ അന്തിമഘട്ടത്തില്‍ എത്തിയതാണ്. റിപ്പോര്‍ട്ട് വൈകിപ്പിക്കുന്നത് കരാറുകാരനെ രക്ഷിക്കാനാണ്. അന്വേഷണറിപ്പോര്‍ട്ട് താമസിപ്പിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ ദുരൂഹതയുണ്ടെന്നും യോഗം ആരോപിച്ചു. ജില്ല പ്രസിഡൻറ് സി.എ. സാജിത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സി.എ. റാസി അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് വി.പി. ഫാറൂഖ്, മണ്ഡലം ജനറല്‍ സെക്രട്ടറി കെ.എ. റഷീദ്, ടി. മുജീബ്, കെ. സദഖത്തുല്ല, ഹനീഫ കൊപ്പം, ഇസ്മായില്‍ വിളയൂര്‍, വി.എം. ഷരീഫ്, കെ.എം.എ. ജലീല്‍, വി.കെ. സൈനുദ്ദീന്‍, പി. ഷഫീഖ്, അഷ്‌റഫ് കരിങ്ങനാട്, കെ. ഷഫീഖ്, ടി.പി. ഹസ്സന്‍, മുഹമ്മദ് സുഹൈല്‍, കെ. മുഹമ്മദ് ഷാഫി, പി.എം. സൈഫുദ്ദീന്‍, കെ. അബ്ദുറഹിമാന്‍, കെ. ഷരീഫ്, പി.കെ.എം. ഷഫീഖ്, പി.ടി.എം. ഷഫീഖ്, യു.കെ. ഷറഫുദ്ദീന്‍, റഷീദ് എന്നിവർ സംസാരിച്ചു. പ്രതിഷേധ പ്രകടനം പട്ടാമ്പി: ആർ.എസ്.എസ് അജണ്ടകൾക്ക് പൊലീസ് കാവലിരിക്കരുതെന്നാവശ്യപ്പെട്ടും മത പ്രബോധനത്തിലേർപ്പെട്ട മുജാഹിദ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചും എസ്.ഐ.ഒ, സോളിഡാരിറ്റി പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി. നാസർ കാരക്കാട്, കെ.പി. ഹമീദ്, പി. ഫൈസൽ, ഫാഈസ്, ബാസിത്ത്, എം.ടി. അനീസ് നേതൃത്വം നൽകി. എസ്.ഐ.ഒ, സോളിഡാരിറ്റി പ്രവർത്തകർ പട്ടാമ്പിയിൽ നടത്തിയ പ്രകടനം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.