മൃതദേഹം മൂന്ന്​ മാസം സൂക്ഷിച്ച സംഭവം: മരിച്ചയാളുടെ ഭാര്യ അറസ്​റ്റിൽ

കൊളത്തൂർ: പുനർജീവൻ പ്രതീക്ഷിച്ച് മൂന്ന് മാസത്തോളം ഗൃഹനാഥ​െൻറ മൃതദേഹം വീടിനുള്ളിൽ സൂക്ഷിച്ച സംഭവവുമായി ബന്ധപ്പെട്ട് ഭാര്യയെ പൊലീസ് അറസ്‍റ്റ് ചെയ്‍തു. കൊളത്തൂർ പാറമ്മലങ്ങാടി വാഴയിൽ സെയ്‍ദി​െൻറ മരണവുമായി ബന്ധപ്പെട്ടാണ് ഭാര്യ പെരുമ്പടപ്പ് പുത്തൻപള്ളി ഇരുവുള്ളി റാബിയയെ (40) കൊളത്തൂർ എസ്.ഐ കെ.പി. സുരേഷ് ബാബുവി​െൻറ നേതൃത്വത്തിൽ അറസ്‍റ്റ് ചെയ്‍തത്. അന്ധവിശ്വാസത്തി​െൻറ പേരിൽ ഭർത്താവിന് യഥാസമയം ചികിത്സ നൽകിയില്ലെന്നതാണ് ഇവർക്കെതിരായ േകസ്. കടുത്ത പ്രമേഹരോഗിയായിരുന്നു സെയ്‍ദ്. മരിക്കുന്നതി​െൻറ മണിക്കൂറുകൾക്ക് മുമ്പ് കാലിലെ മുറിവിൽനിന്ന് രക്തസ്രാവമുണ്ടായിരുന്നു. മരണത്തി​െൻറ യഥാർഥ കാരണം പോസ്‍റ്റ്മോർട്ടം റിപ്പോർട്ടും കോഴിക്കോട് റീജനൽ കെമിക്കൽ ലേബാറട്ടറിയിലെ പരിശോധനഫലവും ലഭിച്ചാലേ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് റാബിയയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അയൽക്കാരുമായി അകന്നുകഴിഞ്ഞിരുന്ന കുടുംബമാണ് ഇവരുടേത്. സെയ്ദി​െൻറ ഭാര്യയും മക്കളും ചേർന്നാണ് മരണവിവരം പുറത്തറിയിക്കാതെ ജീവൻ വെക്കുമെന്ന വിശ്വാസത്തിൽ പ്രാർഥനകളുമായി മൃതദേഹത്തിന് കാവലിരുന്നത്. ഇതിനായി ഇവർക്ക് ബാഹ്യപ്രേരണ ഉണ്ടായിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ച വിവരം. കുടുംബത്തെ അജ്മീറിൽ തീർഥാടനത്തിന് കൊണ്ടുപോയ മണ്ണാർക്കാട് സ്വദേശിയെ ചോദ്യം ചെയ്തിരുന്നു. എന്നാൽ, അജ്മീർ യാത്രക്ക് ശേഷം കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ലെന്നാണ് ഇയാൾ നൽകിയ മൊഴി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.