യൂത്ത് കോൺഗ്രസ് സി.ഐ ഓഫിസ് മാർച്ച് നടത്തി

പൊന്നാനി: എം.ഇ.എസ് കോളജ്‌ അക്രമിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്ത നടപടിയിൽ പ്രതിഷേധിച്ച് യൂത്ത്‌ കോൺഗ്രസ്സ്‌ നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പൊന്നാനി സി.ഐ ഓഫിസിലേക്ക്‌ മാർച്ച്‌ നടത്തി. മാർച്ച്‌ യൂത്ത്‌ കോൺഗ്രസ്സ്‌ സംസ്ഥാന സെക്രട്ടറി സിദ്ദീഖ്‌ പന്താവൂർ ഉദ്ഘാടനം ചെയ്തു. മുസ്തഫ വടമുക്ക്‌, അധ്യക്ഷത വഹിച്ചു. എം.വി. ശ്രീധരൻ മാസ്റ്റർ, ടി.കെ. അഷ്‌റഫ്, ഇ.പി. രാജീവ്‌, എ.എം. രോഹിത്, ടി.എം. മനീഷ്‌, പി. റംഷാദ്‌ എന്നിവർ സംസാരിച്ചു. എം. മുനീർ, ദർവേഷ്‌, പി. വിബീഷ്‌, പി. യൂസഫ്‌, റഹീം മാട്ടം, ഗോപകുമാർ എന്നിവർ നേതൃത്വം നൽകി. എസ്.എഫ്.ഐ നിലപാട് വിദ്യാർഥികളോടുള്ള വെല്ലുവിളി -എം.എസ്.എഫ് ചങ്ങരംകുളം: പൊന്നാനി എം.ഇ.എസ്‌ കോളജും അധ്യാപകരെയും ആക്രമിച്ച പ്രതികളെ സംരക്ഷിക്കുന്ന എസ്.എഫ്.ഐ നിലപാട് വിദ്യാർഥി സമൂഹത്തോടുള്ള വെല്ലുവിളിെയന്ന് എം.എസ്.എഫ് പൊന്നാനി മണ്ഡലം കമ്മിറ്റി. പ്രതികളായ വിദ്യാർഥികൾക്കെതിരെ കോളജ് നടപടി എടുത്തപ്പോൾ വിദ്യാർഥികളെ തിരിച്ചെടുക്കണമെന്ന് പറഞ്ഞ് കോളജിന് മുമ്പിൽ എസ്.എഫ്.ഐ നടത്തുന്ന സമരം പരിഹാസ്യമാണെന്നും പ്രതികളെ സംരക്ഷിക്കുന്ന പൊലീസ് നടപടി പ്രതിഷേധാർഹമാെണന്നും എം.എസ്.എഫ് കുറ്റപ്പെടുത്തി. യോഗം അഷ്ഹർ പെരുമുക്ക് ഉദ്ഘാടനം ചെയ്തു. റാഷിദ് കോക്കൂർ അധ്യക്ഷത വഹിച്ചു. ഹന്നാൻ മാരമുറ്റം, ഫർഹാൻ ബിയ്യം, നദീം ഒളാട്ട്, ഷെഫീർ ചിയന്നൂർ, ഫാസിൽ നരണിപ്പുഴ, എ.എം. സിറാജുദ്ദീൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.