ഗുരുവന്ദനവും പൂർവ വിദ്യാർഥി സംഗമവും​ 13ന്

ഷൊർണൂർ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിൻറിങ് ടെക്നോളജി ആൻഡ് ഗവ. പോളിടെക്നിക് കോളജ് സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുൻകാല അധ്യാപകരെ ആദരിക്കുന്ന ഗുരുവന്ദനം പരിപാടിയും പൂർവ വിദ്യാർഥി സംഗമവും ആഗസ്റ്റ് 13ന് നടക്കും. രാവിലെ 9.30നാണ് ഗുരുവന്ദനം പരിപാടി. തുടർന്ന്, പൂർവ വിദ്യാർഥി സംഗമം നടക്കും. പൂർവ വിദ്യാർഥിയും ഹരിയാനയിലെ ദീൻ ബന്ധു ചോട്ടൂറാം യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി വൈസ് ചാൻസലറുമായ ഡോ. രാജേന്ദ്രകുമാർ ആനായത്തും സംഗമത്തിൽ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ പ്രിൻസിപ്പൽ സി. ദിനചന്ദ്രൻ, റിസപ്ഷൻ കമ്മിറ്റി കൺവീനർ ആശ ജി. നായർ, കെ. വർഗീസ്, എം.എം. ഷറഫുദ്ദീൻ, എ. രാജേന്ദ്രൻ, ഇ.എസ്. മുരളീധരൻ എന്നിവർ പങ്കെടുത്തു. CAPTION ഷൊർണൂരിൽ കുടിവെള്ളമില്ലാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ നടത്തിയ ജല അതോറിറ്റി ഓഫിസ് മാർച്ച്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.