പട്ടികജാതി വിഭാഗക്കാരും മത്സ്യത്തൊഴിലാളികളും റേഷന്‍ മുന്‍ഗണന പട്ടികയിലെന്ന് മന്ത്രി

താനൂര്‍: മുന്‍ഗണന പട്ടികയില്‍നിന്ന് ഒഴിവായ, അര്‍ഹതപ്പെട്ട പട്ടികജാതി കുടുംബങ്ങളെയും മത്സ്യത്തൊഴിലാളി കുടുംബങ്ങളെയും പ്രത്യേക പരിഗണന നല്‍കി റേഷന്‍ മു.ന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ--സിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന്‍ വി. അബ്ദുറഹ്മാൻ എം.എല്‍.എയെ അറിയിച്ചു ഭക്ഷ്യധാന്യ വിതരണത്തിന് പുറമെ സംസ്ഥാനത്ത് മണ്ണെണ്ണ, പഞ്ചസാര, വിവിധ സബ്‌സിഡികള്‍ തുടങ്ങിയവക്ക് റേഷന്‍ കാര്‍ഡ് ആധാരമാക്കാറുണ്ട്. മുന്‍ഗണന പട്ടികയില്‍നിന്ന് ഒഴിവായ അര്‍ഹതപ്പെട്ടവര്‍ക്ക് ചികിത്സ ആനുകൂല്യം നിഷേധിക്കപ്പെടാതിരിക്കാന്‍ കലക്ടറുടെ ഉത്തരവ് പ്രകാരം പ്രത്യേക മുദ്ര പതിപ്പിച്ച് നല്‍കാനും നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. പരാതിക്കാരെ നേരില്‍കേട്ടും ആവശ്യമായ കേസുകളില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ഫീല്‍ഡുതല പരിശോധന നടത്തിയും പരാതികള്‍ പൂര്‍ണമായി പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ച് വരുന്നതായും മന്ത്രി അറിയിച്ചു. കത്തെഴുത്ത് മത്സരം തിരൂർ: വിദ്യാർഥികൾക്കായി തപാൽ വകുപ്പ് തിരൂർ കോഓപറേറ്റിവ് കോളജിൽ കത്തെഴുത്ത് മത്സരം സംഘടിപ്പിച്ചു. 'പ്രിയപ്പെട്ട ബാപ്പുജി, അങ്ങ് എനിക്ക് പ്രചോദനമായി' വിഷയത്തിലാണ് മത്സരം സംഘടിപ്പിച്ചത്. നൂറിൽപരം വിദ്യാർഥികൾ പങ്കെടുത്തു. മികച്ച കത്തിന് ദേശീയ തലത്തിലും സർക്കിൾ തലത്തിലും പ്രത്യേക പുരസ്കാരങ്ങളും 50,000 രൂപയും ലഭിക്കും. മത്സരത്തിന് അസി. സൂപ്രണ്ട് വി.ജെ. രജനി, മാർക്കറ്റിങ് എക്സിക്യൂട്ടിവ് എൻ.പി. അബ്ദുൽ കാദർ, ബിനീഷ്, പ്രിൻസിപ്പൽ മജീദ് ഇല്ലിക്കൽ, വൈസ് പ്രിൻസിപ്പൽ സി. യോഗേഷ്, അധ്യാപകരായ ബാലചന്ദ്രൻ, കെ.ആർ. ശിവദാസൻ എന്നിവർ നേതൃത്വം നൽകി. വിദ്യാർഥികൾ എഴുതിയ കത്തുകൾ കോളജിൽ സ്ഥാപിച്ച തപാൽപ്പെട്ടിയിൽ നിക്ഷേപിച്ചു photo: tir mw4 വിദ്യാർഥികൾ എഴുതിയ കത്തുകൾ തപാൽപ്പെട്ടിയിൽ നിക്ഷേപിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.