ദ്വിദിന സെമിനാറിന്​ തുടക്കം

തേഞ്ഞിപ്പലം: കേന്ദ്രസാഹിത്യ അക്കാദമിയും കാലിക്കറ്റ് സർവകലാശാല മലയാള പഠനവിഭാഗവും സംയുക്തമായി സംഘടിപ്പിച്ച 'സാഹിത്യാനുകൽപനം മലയാള സിനിമയിൽ; സാമൂഹിക സാംസ്കാരിക പരിേപ്രക്ഷ്യം' ദ്വിദിന സെമിനാറിന് തുടക്കമായി. നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും വലിയ ആവിഷ്കർത്താവും അവതാരകനും ചലച്ചിത്ര സംവിധായകനാണെന്ന് ഉദ്ഘാടനം ചെയ്ത സാഹിത്യകാരൻ സി. രാധാകൃഷ്ണൻ പറഞ്ഞു. വി.കെ. ശ്രീരാമൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. എസ്.പി. മഹാലിംഗേശ്വർ, ഡോ. അനിൽ വള്ളത്തോൾ, ഡോ. ഉമർ തറമേൽ, ഡോ. എൽ. തോമസ് കുട്ടി, ഡോ. എസ്. വെങ്കിടേശ്വരൻ, ഡോ. ജി. ഉഷാകുമാരി, ഡോ.കെ.എം. അനിൽ, വി.സി. ഹാരിസ്, മധു ഇറവങ്കര, അജു. കെ. നാരായണൻ, അൻവർ അബ്ദുല്ല തുടങ്ങിയവർ പങ്കെടുത്തു. caption കാലിക്കറ്റ് സർവകലാശാലയിൽ നടന്ന ദ്വിദിന സെമിനാർ സാഹിത്യകാരൻ സി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.