വ്യാപാരി ദിനാചരണ ഭാഗമായി പ്രകടനം

പാലക്കാട്: ദേശീയ വ്യാപാരി ദിനാചരണത്തി‍​െൻറ ഭാഗമായി വ്യാപാരി ഏകോപന സമിതി (ബാബു കോട്ടയിൽ വിഭാഗം) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. ബ്യൂ വളണ്ടിയർമാരും വ്യാപാരികളും പങ്കെടുത്ത പ്രകടനം മുനിസിപ്പൽ ബസ്സ്റ്റാൻഡിന് സമീപത്തുനിന്ന് ആരംഭിച്ചു. ടി. നസിറുദ്ദീനും ജില്ല പ്രസിഡൻറ് ബാബു കോട്ടയിൽ, ജില്ല ഭാരവാഹികളായ കെ.എ. ഹമീദ്, വി.എം. ലത്തീഫ്, മുസ്തഫ മുളയങ്കാവ്, മുസ്തഫ ബി. ആലത്തൂർ, ലിയാഖത്തലി, സി.എച്ച്. അബ്ദുൽ ഖാദർ, ടി.പി. ഷക്കീർ ഹുസൈൻ, എം.കെ. ജാഫർ, ടി.പി. സക്കറിയ, സി.വി. ജയിംസ്, സുരേഷ് കണ്ണമ്പ്ര, സുന്ദരൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. ജില്ലയിലെ വിവിധ യൂനിറ്റുകളിൽനിന്ന് വനിത അംഗങ്ങളടക്കം 5000ത്തോളം വ്യാപാരികൾ അണിനിരന്നു. തുടർന്ന് ടൗൺ ഹാളിൽ ചേർന്ന ജില്ല കൺവെൻഷൻ സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജി.എസ്.ടി സംവിധാനത്തിലെ അപാകതകൾ ഉടൻ പരിഹരിക്കണമെന്നും ബ്രിട്ടാനിയ കമ്പനി പിരിച്ചുവിട്ട വിതരണ വ്യാപാരികളെ തിരിച്ചെടുക്കണമെന്നും ടി. നസിറുദ്ദീൻ ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ബാബു കോട്ടയിൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ വിരമിച്ച ഡിവൈ.എസ്.പി മുഹമ്മദ് കാസിമിനെ ആദരിച്ചു. കെ. സേതുമാധവൻ, കെ.എ. ഹമീദ്, റാഫി, എ. ബാലകൃഷ്ണൻ, വി. അയ്യപ്പൻ നായർ തുടങ്ങിയവർ സംസാരിച്ചു. കോരയാർ പുഴയിൽ രാസമാലിന്യം കണ്ടെത്തി പുതുശ്ശേരി: കോരയാർ പുഴയിൽ രാസമാലിന്യം കലർന്നെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തി. വെള്ളത്തിൽ രാസമാലിന്യം കലർന്നതിനാൽ ഓക്സിജ‍​െൻറ അളവ് കുറഞ്ഞ് പൂജ്യത്തിലെത്തി. കൂടാതെ വെള്ളത്തിൽ കമ്പനികളിലെ ശുചിമുറിയിൽനിന്നുള്ള മാലിന്യവും കലർന്നിട്ടുണ്ട്. വാളയാർ പുഴ കോരയാറിനോട് ചേരുന്ന ഭാഗത്തെ ചെറുതും വലുതുമായ അഞ്ച് കമ്പനികളുടെയും മാലിന്യ പ്ലാൻറുകൾ ഉദ്യോഗസ്ഥർ പരിശോധിച്ചു. ഇതി‍​െൻറ അന്തിമ റിപ്പോർട്ട് ജില്ല കലക്ടർക്ക് സമർപ്പിക്കും. കൊയ്യാമരക്കാട് ചത്ത ആടുകളുടെ ആന്തരികാവയവം കൂടുതൽ പരിശോധനക്കായി തിരുവനന്തപുരം വെറ്ററിനറി ലാബിലേക്ക് അയച്ചിട്ടുണ്ടെന്ന് ചീഫ് വെറ്ററിനറി ഓഫിസർ പറഞ്ഞു. പുഴയിൽ രാസമാലിന്യം കലർന്നതിനാൽ പുഴ വെള്ളം ഉപയോഗിക്കരുതെന്ന്‌ പഞ്ചായത്ത് ഭരണസമിതി പറഞ്ഞു. ആരോപണം അടിസ്ഥാനരഹിതം-- കഞ്ചിക്കോട്: സ്വകാര്യ ഇലാസ്തിക് കമ്പനിയിൽ നിന്നുള്ള രാസമാലിന്യം കോരയാറിൽ കലർന്നെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സംയുക്ത ട്രേഡ് യൂനിയൻ. കോരയാർ പുഴ സംരക്ഷണത്തിനായുള്ള കിഫി‍​െൻറ പദ്ധതിക്കായി കൈകോർത്ത കമ്പനിക്കെതിരെ ഉയർന്ന ആരോപണത്തിൽ ഗൂഢാലോചനയുണ്ട്. കമ്പനിയെ ആശ്രയിച്ചു കഴിയുന്ന നാനൂറിലേറെ തൊഴിലാളികളെ കൂടി ബാധിക്കുന്നതാണ് നിലവിലെ പ്രശ്നമെന്നും സംഭവത്തിൽ ത്വരിത അന്വേഷണം നടത്തണമെന്നും യൂനിയൻ നേതാക്കളായ വി. പരമൻ, വി. രാജേഷ്, കെ. ഗിരീഷ്, പി. ജോൺസൺ എന്നിവർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.