ഹോസ്​റ്റൽ പ്രവേശനം

മലപ്പുറം: മഞ്ചേരി ചെരണിയിൽ പ്രവർത്തിക്കുന്ന പട്ടികജാതി വികസന വകുപ്പി​െൻറ പെൺകുട്ടികളുടെ ഹോസ്റ്റലിൽ ഒഴിവുള്ള 16 സീറ്റിലേക്ക് പ്രവേശനം നൽകുന്നു. പ്ലസ് വൺ, പ്ലസ്ടു ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർഥിനികൾക്ക് അപേക്ഷിക്കാം. പട്ടികജാതി വിദ്യാർഥികളുടെ അഭാവത്തിൽ പട്ടികവർഗത്തിൽ പെട്ടവരെയും പരിഗണിക്കും. ഭക്ഷണ-താമസ--പഠന സൗകര്യങ്ങൾ സൗജന്യമാണ്. പ്രതിമാസ പോക്കറ്റ് മണിയും നൈറ്റ് ഡ്രസ് തുടങ്ങിയ ചെലവുകളും ലഭിക്കും. പ്രവേശനം ആഗ്രഹിക്കുന്നവർ ആഗസ്റ്റ് 14നകം മാർക്ക് ലിസ്റ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, ജാതി, ജനന തീയതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം മഞ്ചേരി മുനിസിപ്പൽ പട്ടികജാതി വികസന ഓഫിസിൽ അപേക്ഷ നൽകണം. ഫോൺ: 8547630134. അവാർഡിന് അപേക്ഷ ക്ഷണിച്ചു മലപ്പുറം: നെഹ്റു യുവകേന്ദ്രയിൽ അഫിലിയേറ്റ് ചെയ്ത യൂത്ത് ക്ലബുകളിൽനിന്ന് 2016--17ൽ മികച്ച പ്രവർത്തനം നടത്തിയ ക്ലബിനുള്ള ജില്ലതല അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2016 ഏപ്രിൽ മുതൽ 2017 മാർച്ച് വരെയുള്ള കാലയളവിൽ രോഗ പ്രതിരോധം, പൊതു ശുചീകരണം, തൊഴിൽ നൈപുണി പരിശീലനം, സ്ത്രീ ശാക്തീകരണം, പരിസ്ഥിതി സംരക്ഷണം, ദേശീയ--അന്തർദേശീയ ദിനാചരണങ്ങൾ, വിദ്യാഭ്യാസ േപ്രാത്സാഹനം, കലാ-കായിക പ്രവർത്തനങ്ങൾ, സാമൂഹിക ബോധവത്കരണം തുടങ്ങിയ മേഖലകളിൽ നടത്തിയ പ്രവർത്തന പരിപാടികളുടെ മികവി​െൻറ അടിസ്ഥാനത്തിലാണ് അവാർഡിന് അർഹരായവരെ തെരഞ്ഞെടുക്കുക. തെരഞ്ഞെടുക്കപ്പെടുന്ന ക്ലബിന് 25,000 രൂപയും പ്രശസ്തി പത്രവും മെഡലും നൽകും. കൂടാതെ ഒരു ലക്ഷം രൂപയുടെ സംസ്ഥാനതല അവാർഡിന് പരിഗണിക്കാനുള്ള യോഗ്യതയും നേടും. നിശ്ചിത മാതൃകയിൽ തയാറാക്കിയ അപേക്ഷ ആഗസ്റ്റ് 25നകം നെഹ്റു യുവകേന്ദ്ര ജില്ല യൂത്ത് കോഓഡിനേറ്റർക്ക് നൽകണം. വിവരങ്ങൾക്കും അപേക്ഷ ഫോറത്തിനും നെഹ്റു യുവകേന്ദ്ര ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 0483-2734848.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.