കുറ്റിപ്പുറം എം.ഇ.എസ് എന്‍ജിനീയറിങ് കോളജിൽ ഫാബ്​ ലാബ്​

മലപ്പുറം: ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10.30ന് കേരള ശാസ്ത്ര സാേങ്കതിക പരിസ്ഥിതി ജോ. ഡയറക്ടർ ഡോ. വി. അജിത്പ്രഭു നിർവഹിക്കും. എ.പി.ജെ. അബ്ദുൽ കലാം സാേങ്കതിക സർവകലാശാല, കേരള സ്റ്റാർട്ടപ് മിഷൻ, എം.െഎ.ടി-യു.എസ്.എ എന്നിവയുടെ സഹകരണത്തോടെയാണ് ഫാബ് ലാബ് ആരംഭിക്കുന്നത്. ആധുനിക ഡിജിറ്റൽ സംവിധാനങ്ങൾ ഇവിടെയുണ്ടെന്ന് പ്രിൻസിപ്പൽ ഡോ. വി.എം. സണ്ണി പറഞ്ഞു. നൂതന സാേങ്കതികവിദ്യകൾ പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. വാർത്തസമ്മേളനത്തിൽ കോഒാഡിനേറ്റർ പ്രഫ. ഷൈൻ, ഡോ. പി.യു. സുധീഷ്, പ്രഫ. വിജിലേഷ് കൃഷ്ണൻ, വസീം അസ്ലം എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.