യുദ്ധവിരുദ്ധ റാലി

തിരൂരങ്ങാടി: ഹിരോഷിമ, നാഗസാക്കി ദിനത്തോടനുബന്ധിച്ച് തൃക്കുളം ജി.എച്ച്.എസിലെ വിദ്യാർഥികൾ നടത്തി. പ്രധാനാധ്യാപകൻ വി. സദാനന്ദൻ മാസ്റ്റർ റാലിക്ക് നേതൃത്വം നൽകി. യുദ്ധവിരുദ്ധ അസംബ്ലി നടന്നു. അധ്യാപകരായ റിസ്‌വാന, ധന്യ, ഗിരീഷ്, നിരഞ്ജന വർമ എന്നിവർ സംസാരിച്ചു. യുദ്ധവിരുദ്ധ ദിനം ആചരിച്ചു വേങ്ങര: പേങ്ങാട്ട്കുണ്ടിൽ പറമ്പ് എം.ഐ.എസ്.എം.യു.പി സ്കൂളിൽ സാമൂഹികശാസ്ത്ര ക്ലബി​െൻറ ആഭിമുഖ്യത്തിൽ ഹിരോഷിമ, നാഗസാക്കി ദിനം ആചരിച്ചു. പ്രധാനാധ്യാപകൻ ചെമ്പൻ ആലസ്സൻ ഫ്ലാഗ് ഓഫ് ചെയ്തു. പ്രതീകാത്മക മനുഷ്യച്ചങ്ങല തീർത്ത് സ്കൂളിലെ മുഴുവൻ കുട്ടികളും യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു. വെള്ളരിപ്രാവുകളെ പറത്തൽ, കൊളാഷ് നിർമാണം, പോസ്റ്റർ പ്രദർശനം, ശാന്തി ഗീതാലാപനം, യുദ്ധവിരുദ്ധ സീഡി പ്രദർശനം എന്നിവ നടന്നു. ത്വയ്യിബ് ഹുസൈൻ, കബീർ, ചന്ദ്രൻ, എൻ.പി. ശ്രീധരൻ, എ.സി. ഹസൈൻ, പി.കെ. ശബീറലി, എൻ.പി. സുബൈർ, ടി.കെ. റിയാസ്, കെ. ജയശ്രീ, കെ.കെ. ജമീല എന്നീ അധ്യാപകർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.