ഉഴവൂർ വിജയനെതിരെയുള്ള പരാമർശങ്ങൾ അടങ്ങുന്ന ശബ്​ദരേഖ പുറത്ത്

ഉഴവൂർ വിജയനെതിരെയുള്ള പരാമർശങ്ങൾ അടങ്ങുന്ന ശബ്ദരേഖ പുറത്ത് കോട്ടയം: അന്തരിച്ച എൻ.സി.പി സംസ്ഥാന പ്രസിഡൻറ് ഉഴവൂർ വിജയനെതിരെ അതിരൂക്ഷ പരാമർശങ്ങൾ അടങ്ങുന്ന ഫോൺ ശബ്ദരേഖ പുറത്ത്. 'കൊല്ലും, ഒന്നോ രണ്ടോ കോടി മുടക്കാനും ബുദ്ധിമുട്ടില്ല ...'എന്ന ഭീഷണിയും സംഭാഷണത്തിലുണ്ട്. എൻ.സി.പിയിലെ മറ്റൊരു നേതാവുമായി നടത്തുന്ന ഫോൺ സംഭാഷണമാണ് പുറത്തായത്. ഇതിനുശേഷം ഉഴവൂർ വിജയനെയും വിളിച്ചു. ഇൗ സംഭാഷണത്തിനൊടുവിൽ ഉഴവൂർ വിജയൻ കുഴഞ്ഞുപോയതായി കഴിഞ്ഞദിവസം അദ്ദേഹത്തി​െൻറ സന്തതസഹചാരി സതീഷ് കല്ലക്കുളം വെളിെപ്പടുത്തിയിരുന്നു. ഇതിനു െതളിവായാണ് ഫോൺ സംഭാഷണങ്ങൾ പുറത്തുവന്നിരിക്കുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറിയും അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ചെയർമാനുമായ സുൾഫിക്കർ മയൂരിയുടെ ഫോൺ സംഭാഷണമാണ് ഇതെന്ന് പാർട്ടിയിലെ ഒരുവിഭാഗം പറയുന്നു .എന്നാൽ, അത് ത​െൻറ ശബ്ദമല്ലെന്ന് സുൾഫിക്കർ മയൂരി അറിയിച്ചു. തേൻറതാണെന്ന് തെളിഞ്ഞാൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.