സഭയിൽ കൂടുതൽ സജീവമാകാൻ അംഗങ്ങൾക്ക്​ യു.ഡി.എഫ്​ നിർദേശം

സഭയിൽ കൂടുതൽ സജീവമാകാൻ അംഗങ്ങൾക്ക് യു.ഡി.എഫ് നിർദേശം തിരുവനന്തപുരം: നിയമസഭയിൽ അംഗങ്ങളുടെ സജീവ സാന്നിധ്യവും ഇടപെടലും ഉണ്ടാകണമെന്ന് യു.ഡി.എഫ് നിയമസഭാകക്ഷി യോഗത്തിൽ നിർദേശം. സർക്കാറുമായി ബന്ധപ്പെട്ട് സുപ്രധാന ചോദ്യങ്ങൾ ഉന്നയിക്കുന്നതിൽ കൂടുതൽ ശ്രദ്ധകാട്ടുകയും ചോദ്യോത്തരവേള കൂടുതൽ സജീവമാക്കുകയും വേണമെന്നാണ് നിർദേശം. സഭാസമ്മേളന കാലയളവിൽ അംഗങ്ങൾ സഭയിൽ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിരപരാധിയായിട്ടും എം. വിൻസ​െൻറ് എം.എൽ.എയെ അനാവശ്യമായി കേസിൽ കുടുക്കുകയായിരുെന്നന്ന് യോഗം വിലയിരുത്തി. അറസ്റ്റിനെ തുടർന്ന് മണ്ഡലത്തിൽ ഉണ്ടായ പ്രതിഷേധം വിൻസ​െൻറിന് ജാമ്യം ലഭിക്കുന്നതിന് തടസ്സമാകുെന്നന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല യോഗത്തിൽ ചൂണ്ടിക്കാട്ടി. അനാവശ്യമായ അറസ്റ്റ് മണ്ഡലത്തിൽ അദ്ദേഹത്തിന് അനുകൂലമായ ജനവികാരമാണ് സൃഷ്ടിച്ചിട്ടുള്ളതെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി. വിൻസ​െൻറ് അറസ്റ്റിന് വഴങ്ങേണ്ടിയിരുന്നില്ലെന്ന് ചില അംഗങ്ങൾ ചൂണ്ടിക്കാട്ടിയെങ്കിലും നേതാക്കൾ അതിനോട് യോജിച്ചില്ല. ശമ്പളം, അലവൻസ് എന്നിവയിൽ വർധനവ് വേണമെന്ന് എം.എൽ.എമാർ യോഗത്തിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.