റോഡ് വീതികൂട്ടൽ: എടവണ്ണയിൽ പുതിയ പള്ളി നിർമിച്ചു

എടവണ്ണ: റോഡ് വീതികൂട്ടലി​െൻറ ഭാഗമായി പൊളിച്ചുനീക്കിയ പള്ളിയുടെ സ്ഥാനത്ത് പുതിയ പള്ളി ഉയര്‍ന്നു. എടവണ്ണ ടൗണ്‍ സൗന്ദര്യവത്കരണത്തി​െൻറയും റോഡ് വീതി കൂട്ടലി​െൻറയും ഭാഗമായി പൊളിച്ചുനീക്കേണ്ടിവന്ന എടവണ്ണ മസ്ജിദുസ്സലാം പള്ളിയാണ് നിലവിലുണ്ടായിരുന്ന സ്ഥലത്തുതന്നെ 1.30 കോടി രൂപ മുടക്കി ആധുനിക രീതിയില്‍ പണിതുയര്‍ത്തിയത്. ലുലു എക്‌സ്‌ചേഞ്ച് ആൻഡ് ഹോള്‍ഡിങ് (അബൂദബി) മാനേജിങ് ഡയറക്ടര്‍ അദീബ് അഹമ്മദും എടവണ്ണയിലെ മഹല്ല് നിവാസികളും ചേര്‍ന്നാണ് പള്ളിയുടെ നിർമാണം പൂർത്തിയാക്കിയത്. കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡൻറ് എം. മുഹമ്മദ് മദനി വ്യാഴാഴ്ച വൈകീട്ട് അസ്വ്ര്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കും. റോഡ് വീതികൂട്ടാനുള്ള സ്ഥലം വിട്ടുകൊടുത്തശേഷം ബാക്കിയുണ്ടായിരുന്ന സ്ഥലത്താണ് പള്ളി പുതുക്കി പണിതത്. ടൗൺ സൗന്ദര്യവത്കരണത്തിനായി ജനകീയ സഹകരണത്തോടെ റോഡിനിരുവശവുമുള്ള ഉടമസ്ഥര്‍ സൗജന്യമായി ഭൂമി വിട്ടുനല്‍കുകയായിരുന്നു. റോഡ് വീതി കൂട്ടുന്നതിന് സൗജന്യമായി പള്ളിയുടെ സ്ഥലവും വിട്ടു കൊടുക്കാന്‍ പള്ളി കമ്മിറ്റിയും മഹല്ല് നിവാസികളും സ്വമേധയ മുന്നോട്ടുവരികയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.