'കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം കൂടുന്നു'

കോയമ്പത്തൂർ: കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം കൂടിവരികയാണെന്ന് കേരള ടൂറിസം ഇൻഫർമേഷൻ ഒാഫിസർ കെ.എസ്. ഷൈൻ. കോയമ്പത്തൂരിൽ കേരള വിനോദ സഞ്ചാര വകുപ്പി​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റോഡ്ഷോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2016ൽ 10.38 ലക്ഷം വിദേശ വിനോദസഞ്ചാരികളും 1.32 കോടി ആഭ്യന്തര വിനോദസഞ്ചാരികളുമെത്തി. മുൻ വർഷത്തെ അപേക്ഷിച്ച് വിദേശ വിനോദസഞ്ചാരികളിൽ 6.25 ശതമാനത്തി​െൻറയും ആഭ്യന്തര വിനോദസഞ്ചാരികളിൽ 5.67 ശതമാനത്തി​െൻറയും വർധനവാണുണ്ടായത്. ടൂറിസത്തിലൂടെ മൊത്തവരുമാനം 12 ശതമാനം കൂടി. കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളുടെ സൗകര്യാർഥം 'മായ' എന്ന പേരിൽ വാട്സ്ആപ് ഗ്രൂപ് ആരംഭിച്ചു. ഇതിലൂടെ സംശയനിവാരണം നടത്താം. ഒഴിവുകാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതി​െൻറ ഭാഗമായി 'ഗോ കേരള' ആപ്പും പുറത്തിറക്കി. ട്രക്കിങ് ഉൾപ്പെടെ സാഹസിക വിനോദസഞ്ചാര പരിപാടികളും ഏറെ പേരെ ആകർഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. റോഡ്ഷോയിൽ കേരളത്തി​െൻറ തനത് കലാസാംസ്കാരിക പരിപാടികൾ അവതരിപ്പിച്ചു. ഫോേട്ടാ: cb156 കേരള വിനോദസഞ്ചാര വകുപ്പ് കോയമ്പത്തൂരിൽ സംഘടിപ്പിച്ച കലാപരിപാടിയിൽനിന്ന്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.