കുറ്റിപ്പുറം നിക്ഷേപ തട്ടിപ്പ്: 97 എണ്ണത്തിൽ കുറ്റപത്രമാ​െയന്ന്​ പൊലീസ്​

കുറ്റിപ്പുറം: കുറ്റിപ്പുറം നിക്ഷേപ തട്ടിപ്പിൽ വളാഞ്ചേരി സി.ഐ അന്വേഷിക്കുന്ന 139 കേസുകളിൽ 97 എണ്ണത്തിൽ കുറ്റപത്രം സമർപ്പിച്ചതായി പൊലീസ്. രജിസ്റ്റർ ചെയ്ത 143 കേസുകളിൽ ബാക്കിയുള്ളവ പാലക്കാട് സി.ബി.സി.ഐ.ഡിയും കോഴിക്കോട് ഇ.ഒ. ഡബ്ല്യു വിഭാഗവും അന്വേഷിച്ച് വരികയാണ്. രജിസ്റ്റർ ചെയ്ത അഞ്ഞൂറോളം പരാതികൾ മേൽ കേസുകളിലേക്ക് ചേർക്കുന്നതിന് നടപടി സ്വീകരിച്ച് വരികയാണ്. കേസിൽ പൊലീസി​െൻറ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് മലപ്പുറം ഡി.സി.പിക്ക് വേണ്ടി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് രേഖാമൂലം ആക്ഷൻ കൗൺസിൽ ഭാരവാഹികൾക്ക് മറുപടി നൽകി. ഇതേ കേസുമായി ബന്ധപ്പെട്ട പരാതികളെല്ലാം ത്വരിതപ്പെടുത്തി തുടർനടപടി സ്വീകരിക്കാൻ ജില്ല പൊലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് അഡീഷനൽ ചീഫ് സെക്രട്ടറിയും കുറ്റിപ്പുറം നിക്ഷേപ തട്ടിപ്പ് ആക്ഷൻ കൗൺസിൽ ഭാരവാഹികൾക്ക് അയച്ച കത്തിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.