കോഴിവണ്ടി തടഞ്ഞ് പണം തട്ടിയ കേസിൽ മുഖ്യപ്രതി അറസ്​റ്റിൽ

മഞ്ചേരി: കോഴിവണ്ടി തടഞ്ഞ് പണവും മൊെബെൽ ഫോണും കവർച്ച ചെയ്ത സംഘത്തിലെ പ്രധാന പ്രതി പിടിയിൽ. മഞ്ചേരി മുട്ടിപ്പാലം അത്തിമണ്ണിൽ അബ്ദുൽ റഷീദ് എന്ന കൊച്ചുവാണ് (28) അറസ്റ്റിലായത്. ആഗസ്റ്റ് അഞ്ചിന് രാത്രി ആനക്കയത്തിന് സമീപം മുട്ടിപ്പാലത്താണ് ബൈക്കിൽ എത്തിയ മൂന്നംഗ സംഘം കോഴി കയറ്റിയ വാഹനം തടഞ്ഞ് ഡ്രൈവർ വേങ്ങര സ്വദേശി പുല്ലമ്പലവൻ മുഹമ്മദ് ഫാസിലിനെ വാഹനം സഹിതം ആളൊഴിഞ്ഞ പറമ്പിലേക്ക് കൊണ്ടുപോയി മർദിച്ച് 33,000 രൂപയും മൊബൈൽ ഫോണും കവർച്ച ചെയ്തത്. അബ്ദുൽ റഷീദി‍​െൻറ പേരിൽ മഞ്ചേരി പൊലീസ് സ്റ്റേഷനിൽ വേറെ രണ്ടു കേസുകൾ നിലവിലുണ്ട്. മറ്റു രണ്ടുപേരെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവർക്ക് വേണ്ടിയുള്ള അേന്വഷണം ഊർജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു. മഞ്ചേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പടം: mpg23 abdul rasheed prathi കോഴിവണ്ടി തടഞ്ഞ് പണം തട്ടിയ കേസിൽ അറസ്റ്റിലായ അബ്ദുൽ റഷീദ് എന്ന കൊച്ചു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.