ബ്ലാസ്​റ്റേഴ്സ് ഫുട്ബാൾ അക്കാദമി അരീക്കോട്ട് രണ്ടാം ബാച്ച് ആരംഭിക്കുന്നു

അരീക്കോട്: കേരള ബ്ലാസ്റ്റേഴ്സിന് കീഴിൽ നടക്കുന്ന ഫുട്ബാൾ അക്കാദമിയുടെ അരീക്കോട് കേന്ദ്രത്തിൽ രണ്ടാം ബാച്ച് ആരംഭിക്കുന്നു. ആദ്യ സെലക്ഷൻ ട്രയൽസിൽ ഉണ്ടായ കുട്ടികളുടെ അഭൂതപൂർവമായ പങ്കാളിത്തവും രക്ഷിതാക്കളുടെയും സംഘാടകരുടേയും ആവശ്യവും പരിഗണിച്ചാണ് 30 പേരടങ്ങുന്ന രണ്ടാം ബാച്ചിന് അനുമതിയായത്. അക്കാദമിയിൽ ചേരാൻ ആദ്യ സെലക്ഷൻ ട്രയൽസിൽ പങ്കെടുത്തവർക്കാണ് പ്രവേശനത്തിന് മുൻഗണന. താൽപര്യമുള്ളവർ സ്കോർ ലൈൻ സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന വിലാസത്തിലെടുത്ത 2500 രൂപ ഡി.ഡി സഹിതം ആഗസ്റ്റ് 12ന് വൈകീട്ട് നാലിന് കിറ്റുമായി അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളജ് ഗ്രൗണ്ടിൽ എത്തണം. ഫോൺ: 9447122798, 9744514901.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.