ഒറ്റ ദിവസം അബ്ബാസി​െൻറ സഞ്ചിയിലായത് ഒമ്പത് പാമ്പുകൾ

പട്ടാമ്പി: കൈപ്പുറം അബ്ബാസിന് പാമ്പുകളുടെ ചാകരയായിരുന്നു തിങ്കളാഴ്ച. ഒമ്പത് എണ്ണമാണ് ഒറ്റ ദിവസം സഞ്ചിയിലായത്. അതിൽ നാലും പട്ടാമ്പിയിൽനിന്ന്. രാവിലെ ചൊവ്വല്ലൂർ മനയിൽ വീടിന് സമീപം മരത്തിൽ കയറിയ മലമ്പാമ്പിലായിരുന്നു തുടക്കം. ഉച്ചക്ക് ശിൽപചിത്ര കോളജിൽനിന്ന് ഒന്നര മീറ്റർ നീളമുള്ള മൂർഖൻ, തുടർന്ന് കിഴായൂർ റോഡിലെ എണ്ണ മില്ലിൽനിന്ന് മറ്റൊരു മൂർഖൻ, വൈകീട്ട് ഞാങ്ങാട്ടിരി കല്ലേതിൽ രാമ​െൻറ വീടി​െൻറ ഓടിനുള്ളിൽ കൂട്ടമായി കണ്ട മൂന്ന് പാമ്പുകൾ, രാത്രി ഒമ്പതിന് മേലെ പട്ടാമ്പി ചോലക്കുന്നത്ത് അബ്ദുറഹിമാ​െൻറ വിറക് പുരയിൽ വെരുകിനെ പിടിച്ച മലമ്പാമ്പ്, പുലർച്ചെ ഒന്നോടെ മഞ്ഞളുങ്ങൽ പരിതിയിൽ അബുവി​െൻറ കുളിമുറിയിൽനിന്ന് രണ്ട് വെള്ളിക്കെട്ടൻ. രാവിലെ ഒമ്പതിന് തുടങ്ങിയ സർപ്പയജ്ഞം അവസാനിക്കുമ്പോൾ അബ്ബാസി​െൻറ സഞ്ചിയിലായത് ഒമ്പത്‌ പാമ്പുകളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.