മെഡിക്കൽ കോളജിൽ പത്ത്​ തസ്തികകളിൽ നിയമനമുണ്ടാവുമെന്ന്​ പ്രതീക്ഷ

മഞ്ചേരി: ഗവ. മെഡിക്കൽ കോളജിൽ പുതുതായി അനുവദിച്ച പത്ത് തസ്തികകളിൽ നിയമനം പ്രതീക്ഷിച്ച് വിദ്യാർഥികളും കോളജ് അധികൃതരും. ജൂലൈ 19നാണ് തസ്തിക അനുവദിച്ച് സർക്കാർ പ്രത്യേക ഉത്തരവിറക്കിയത്. പൾമണറി മെഡിസിനിൽ പ്രഫസർ, ഡെർമറ്റോളജി, സർജറി, ഇ.എൻ.ടി, ഒാഫ്താൽമോളജി, ഡ​െൻറിസ്ട്രി, സൈക്യാട്രി എന്നിവയിൽ അസോസിയറ്റ് പ്രഫസർ, ഒാർത്തോപീഡിക്, അനസ്തേഷ്യ എന്നിവയിൽ അസി. പ്രഫസർ എന്നിങ്ങനെയാണ് തസ്തികകൾ. ഇതിൽ ഡെർമറ്റോളജിയിൽ രണ്ട് അസോസിയറ്റ് പ്രഫസർമാടെയും മറ്റുള്ളവയിൽ ഒാരോന്നും തസ്തികയാണ് ഉള്ളത്. അധ്യാപകരുടെ കുറവ് പരിഹരിക്കാനുള്ള നിർദേശങ്ങൾ പരിഗണിച്ചാണ് പുതിയ തസ്തിക സൃഷ്ടിച്ചത്. ചോർന്നൊലിക്കുന്ന വീട്ടിൽ സർക്കാർ സഹായം പ്രതീക്ഷിച്ച് നിർധന കുടുംബം മഞ്ചേരി: വർഷങ്ങളായി സർക്കാർ പരിഗണനയിൽ വീടിന് കാത്തിരുന്ന നിർധന കുടുംബം പുതിയ ഭവനപദ്ധതി ഗുണഭോക്തൃ പട്ടികയിലും പുറത്ത്. എടവണ്ണ പഞ്ചായത്തിലെ കുണ്ടുതോട് ആറാം വാർഡിൽ പിടക്കോയി വീട്ടിൽ നഫീസയും കുടുംബവുമാണ് ചോർന്നൊലിക്കുന്ന വീടിന് മുകളിൽ പ്ലാസ്റ്റിക് ഷീറ്റിട്ട് സർക്കാറി‍​െൻറ സഹായം കാത്തുകഴിയുന്നത്. മൺകട്ട കൊണ്ട് വർഷങ്ങൾ മുമ്പ് നിർമിച്ച വീടാണിത്. 70 കഴിഞ്ഞ നഫീസയുടെ ഭർത്താവ് മരിച്ചതാണ്. മകൾ റംലത്തും നാല് ചെറിയ മക്കളും അടങ്ങുന്നതാണ് കുടുംബം. പഞ്ചായത്തുകളിൽ തയാറാക്കുന്ന ഭവന പദ്ധതിയിൽ ഇത്തവണയെങ്കിലും പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും എന്നാൽ, തഴയുകയായിരുന്നെന്നും റംലത്ത് പറഞ്ഞു. വീട് അറ്റകുറ്റപ്പണി നടത്താൻ നിർവാഹമില്ല. വീട്ടുവേല ചെയ്താണ് താൻ കുടുംബം പുലർത്തുന്നതെന്നും ചോർന്നൊലിക്കാത്ത വീടാണ് കുടുംബത്തി​െൻറ സ്വപ്നമെന്നും റംലത്ത് പറഞ്ഞു. പടം... എടവണ്ണ കുണ്ടുതോെട്ട ദ്രവിച്ച് വീഴാറായ വീടിന് മുന്നിൽ നഫീസയും കുടുംബവും ME,MN
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.