ജലസ്രോതസ്സുകളുടെ സ്ഥിതി വിവരപഠനത്തിന് തുടക്കം

മലപ്പുറം: പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് ജനങ്ങളെ സജ്ജരാക്കുന്നതി​െൻറ ഭാഗമായി ജില്ല സാക്ഷരത മിഷൻ ജലസ്രോതസ്സുകളുടെ സ്ഥിതി വിവരപഠനത്തിന് തുടക്കമായി. പരിപാടിയുടെ ഭാഗമായി ജനപ്രതിനിധികൾക്കും പ്രേരക്മാർക്കും നൽകുന്ന പരിശീലനത്തി​െൻറ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ൺ നിർവഹിച്ചു. മലപ്പുറം നഗരസഭ ചെയർപേഴ്സൻ സി.എച്ച്. ജമീല അധ്യക്ഷത വഹിച്ചു. സർവേ ഫോറത്തി​െൻറ ജില്ലതല ഉദ്ഘാടനം മുൻ എം.എൽ.എ കെ. മുഹമ്മദുണ്ണി ഹാജി നിർവഹിച്ചു. ജില്ല പഞ്ചായത്തംഗം സലീം കുരുവമ്പലം, കെ.എം. റഷീദ്, ടി. അജിത്കുമാർ, ബാബുരാജ്, പി.വി. പാർവതി, സെബാസ്റ്റ്യൻ, പി.വി. ശാസ്തപ്രസാദ് എന്നിവർ സംസാരിച്ചു. ഒമ്പതിന് തിരൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിലും 11ന് വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിലും മേഖലതല പരിശീലനം നടക്കും. തുടർവിദ്യകേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന വാർഡുകളിൽ പരിസ്ഥിതി സാക്ഷരത സമിതികളും രൂപവത്കരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.