ഓണത്തിന് ഖാദി വസ്ത്രങ്ങളുടെ റിബേറ്റ് തുടങ്ങി

നിലമ്പൂര്‍: കോഴിക്കോട് സർവോദയ സംഘത്തിന് കീഴിെല നിലമ്പൂര്‍ ഖാദി വസ്ത്രാലയത്തില്‍ ഓണം റിബേറ്റിന് തുടക്കമായി. നഗരസഭ ചെയര്‍പേഴ്‌സൻ പത്മിനി ഗോപിനാഥ് എൻ.ജി.ഒ അസോസിയേഷന്‍ ജില്ല ജോയൻറ് സെക്രട്ടറി കെ. ഷബീറലിക്ക് ഖാദി വസ്ത്രം നല്‍കി ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ ചാലില്‍ ഉണ്ണികൃഷ്ണന്‍, പട്ടിക്കാടന്‍ ഷാനവാസ്, സഹില്‍ അകമ്പാടം, സൂര്യപ്രകാശ്, മാനേജര്‍ പി. വിജിത, സി. ബിന്ദു എന്നിവര്‍ സംസാരിച്ചു. ഓണം പ്രമാണിച്ച് 30 ശതമാനം റിബേറ്റിലാണ് ഖാദി വസ്ത്രങ്ങള്‍ വില്‍പന നടത്തുന്നത്. സെപ്റ്റംബര്‍ മൂന്നുവരെ ആനുകൂല്യം തുടരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.