ഫഹ്​മി നജാത്തിന്​ സ്​നേഹാദരം

കരുവാരകുണ്ട്: അലിഫ് അറബിക് ടാലൻറ് ടെസ്റ്റിൽ സംസ്ഥാന തലത്തിൽ ജേതാവായ ഫഹ്മി നജാത്തിന് നാട്ടുകാരുടെ സ്നേഹാദരം. തരിശ് ചൈതന്യ ക്ലബ് ഫഹ്മി നജാത്തിന് സ്നേഹോപഹാരം കൈമാറി. കരുവാരകുണ്ട് എസ്.ഐ പി. ജ്യോതീന്ദ്രകുമാർ ഉപഹാരം നൽകി. എ. പ്രഭാകരൻ മാസ്റ്റർ, വി. ഖാദർ, വി. അഷ്റഫ്, കെ. അജ്മൽ, കെ.സി. ആമിർ, എൻ. ബാദുഷ എന്നിവർ സംസാരിച്ചു. കരുവാരകുണ്ട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയായ ഫഹ്മി ഇതിനകം നിരവധി ജില്ല, ഉപജില്ല തലങ്ങളിലെ ക്വിസ് മത്സരങ്ങളിൽ ജേതാവായിട്ടുണ്ട്. സ്കൂളിലെ വിവിധ ക്വിസ് മത്സരം, ലൈബ്രറി കൗൺസിൽ ക്വിസ്, മലർവാടി ലിറ്റിൽ സ്കോളർ, വിദ്യാരംഗം എന്നിവയിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. അധ്യാപകനായ വി.എച്ച്. നജാത്തുല്ലയാണ് പിതാവ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.