പരിപാടികൾ ഇന്ന്

തിരൂർ തുഞ്ചൻ പറമ്പ്: രാമായണ പാരായണം -5.00 തിരൂർ പുക്കയിൽ ട്രസ്റ്റ പ്ലാസ ഓഡിറ്റോറിയം: ജില്ല യോഗ അസോസിയേഷൻ വെൽനസ് സ​െൻററുമായി സഹകരിച്ച് സി.ബി.എസ്.ഇ വിദ്യാർഥികൾക്കായി ഒരുക്കുന്ന യോഗാസന മത്സരം -9.00, സമാപന സമ്മേളനം -3.00 തിരുനാവായ നാവാമുകുന്ദ ക്ഷേത്രം: രാമായണ പാരായണം. കേരളശ്ശേരി മധുസൂദന വാര്യർ -8.00 വൈരങ്കോട് ഭഗവതി ക്ഷേത്രം: രാമായണ പാരായണം. സുമതി പടിഞ്ഞാറ്റുമ്മുറി -8.00 ചന്ദനക്കാവ് ദേവീ ക്ഷേത്രം: രാമായണ പാരായണം -5.00, കളമെഴുത്തുപാട്ട് -6.00, സന്ധ്യാവേല -7.00, എഴുന്നള്ളിപ്പ് -10.00 ആലത്തിയൂർ ഹനുമാൻകാവ് ക്ഷേത്രം: രാമായണ പാരായണം -7.00 തൃപ്രങ്ങോട് ശിവക്ഷേത്രം: രാമായണ പാരായണം -7.00 തെക്കൻ കുറ്റൂർ പഴയേടത്ത് ശിവക്ഷേത്രം: രാമായണ പാരായണം -7.00 കന്മനം ശിവക്ഷേത്രം: രാമായണ പാരായണം. സി. ദേവകി -5.30 പുല്ലൂണി കൈപ്പംപാടി വിഷ്ണു മഹേശ്വര ക്ഷേത്രം: രാമായണ പാരായണം -8.00 വക്കീൽ ഗുമസ്തൻമാരുടെ ക്ഷേമനിധി ഉയർത്തണം തിരൂര്‍: വക്കീൽ ഗുമസ്തൻമാരുടെ വിരമിക്കൽ ക്ഷേമനിധി ആനുകൂല്യം അഞ്ച് ലക്ഷം രൂപയാക്കി ഉയര്‍ത്തണമെന്ന് കേരള അഡ്വക്കറ്റ് ക്ലർക്ക്സ് അസോസിയേഷന്‍ തിരൂര്‍ യൂനിറ്റ് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അസോസിയേഷന്‍ തിരൂര്‍ യൂനിറ്റ് ഭാരവാഹികളായി റുയേഷ് കോഴിശ്ശേരി (പ്രസി), അജിതകുമാരി, പ്രസാദ് (വൈസ് പ്രസി), ദേവദാസ് ചുള്ളിയത്ത് (സെക്ര), പ്രഭാത്, സുന്ദരന്‍ എന്ന രവി (ജോ. സെക്ര), എം. ജിത്തു (ട്രഷ) എന്നിവരാണ് പുതിയ യൂനിറ്റ് ഭാരവാഹികൾ. വാർത്തസമ്മേളനത്തിൽ റുയേഷ് കോഴിശ്ശേരി, ദേവദാസ് ചുള്ളിയത്ത്, എം. ഷെമീർ, എം. ജിത്തു എന്നിവർ പങ്കെടുത്തു. എസ്.എസ്.എഫ് സാഹിത്യോത്സവം: കരേക്കാട് സെക്ടർ ജേതാക്കൾ പട്ടർനടക്കാവ്: എസ്.എസ്.എഫ് വളാഞ്ചേരി ഡിവിഷൻ സാഹിത്യോത്സവത്തിൽ 485 പോയൻറ് നേടി കരേക്കാട് സെക്ടർ ജേതാക്കളായി. 472 പോയേൻറാടെ കാടാമ്പുഴ സെക്ടർ രണ്ടാം സ്ഥാനവും 315 പോയേൻറാടെ തിരുനാവായ സെക്ടർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കാമ്പസ് വിഭാഗത്തിൽ വളാഞ്ചേരി കെ.ആർ.എസ്. കോളജ്, പുത്തനത്താണി സി.പി.എ കോളജ് എന്നിവ ഒന്നും രണ്ടും സ്ഥാനം നേടി. കെ.വി. ഫഖ്റുദ്ദീൻ സഖാഫി വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. സമാപന സമ്മേളനം എം.പി. ഹമ്മാദ് അബ്ദുല്ല സഖാഫി ഉദ്ഘാടനം ചെയ്തു. പി.കെ. ജാബിർ സഖാഫി അധ്യക്ഷത വഹിച്ചു. പി.വി. മുഹമ്മദ് ഹാജി, കെ.എം. കുഞ്ഞു, എ.എ. റഹീം, വി. കുഞ്ഞാവ ഹാജി, കെ.പി. യൂനുസ്, സി.കെ. മുസ്തഫ, ടി. മൂസ സഖാഫി, ഉബൈദ് ഹാജി, സുബൈർ സഖാഫി, കെ. ജഅ്ഫർ ഷാമിൽ ഇർഫാനി, ഉബൈദ് അനന്താവൂർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.