കോയമ്പത്തൂരിൽ എസ്​.ഡി.പി.​െഎ-^ഹിന്ദുമുന്നണി സംഘട്ടനം

കോയമ്പത്തൂരിൽ എസ്.ഡി.പി.െഎ--ഹിന്ദുമുന്നണി സംഘട്ടനം കോയമ്പത്തൂർ: പെരിയനായ്ക്കൻ പാളയത്തിന് സമീപം എസ്.ഡി.പി.െഎ പ്രവർത്തകർക്കുനേരെ ഹിന്ദുമുന്നണി പ്രവർത്തകരുടെ ആക്രമണം. സംഭവത്തിൽ രണ്ട് എസ്.ഡി.പി.െഎ പ്രവർത്തകർക്ക് ഗുരുതര പരിക്കേറ്റു. ആറ് സംഘ്പരിവാർ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കൗണ്ടംപാളയം നിയോജക മണ്ഡലം എസ്.ഡി.പി.െഎ പ്രസിഡൻറും തുടിയല്ലൂരിൽ ഫാൻസി ഷോപ്പ് ഉടമയുമായ എം. അമീർ അബ്ബാസ് (38), തുടിയല്ലൂർ നെഹ്റു വീഥിയിലെ എസ്. അഹമദ് ഷിഹാബുദ്ദീൻ (21) എന്നിവർക്കാണ് പരിക്കേറ്റത്. തലക്കും മുഖത്തും ഗുരുതര പരിക്കേറ്റ ഇവരെ കോയമ്പത്തൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരിയനായ്ക്കൻപാളയം വീരപാണ്ടി പൂങ്കാനഗർ ജി. മുരുകൻ (40), ശ്രീരാംനഗർ കെ. മതിയഴകൻ (28), അണ്ണാനഗർ ബി. വിജയകുമാർ (47), മണിയൻ (30), ശിവശക്തികോളനിയിലെ ജെ. പ്രകാശ് (27), കോയമ്പത്തൂർ എൽ.എം.എൽ കോളനിയിലെ കെ. കൃഷ്ണരാജ് (31) എന്നിവരാണ് പ്രതികൾ. ഇതിൽ വിജയകുമാർ സജീവ ബി.ജെ.പി പ്രവർത്തകനും മറ്റുള്ളവർ ഹിന്ദുമുന്നണി പ്രവർത്തകരുമാണ്. പ്രതികളിൽ ചിലർ 2016 സെപ്റ്റംബറിൽ തുടിയല്ലൂരിൽ കടകൾക്കുനേരെ പെട്രോൾ ബോംെബറിഞ്ഞ കേസിലുൾപ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. രണ്ടു ദിവസമായി പെരിയനായ്ക്കൻപാളയത്തിലെ അറിവൊളി നഗറിൽ യാസിർ അറഫാത്തി​െൻറ നേതൃത്വത്തിൽ അംഗത്വ കാമ്പയിൻ നടത്തിയിരുന്നു. ഹിന്ദുമുന്നണിയുടെ പ്രവർത്തകർ സ്ഥലത്തെത്തി കാമ്പയിൻ തടഞ്ഞതോടെ ഇരുവിഭാഗങ്ങളും തമ്മിൽ വാക്തർക്കം ഉണ്ടായി. പിന്നീട് നാട്ടുകാർ ഇടപെട്ടാണ് പ്രശ്നം ഒതുക്കിത്തീർത്തത്. അതിനിടെ വിവരമറിഞ്ഞ അമീർ അബ്ബാസ് പ്രവർത്തകരോട് തിരിച്ചുവരാൻ ആവശ്യപ്പെട്ടു. പെരിയനായ്ക്കൻപാളയം ജ്യോതിപുരത്തുവെച്ച് അമീർ അബ്ബാസ് പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തവേയാണ് വിറകുകഷണങ്ങളും കത്തികളും മറ്റു മാരകായുധങ്ങളുമായി ഹിന്ദുമുന്നണി പ്രവർത്തകർ ആക്രമണം നടത്തിയത്. അമീർ അബ്ബാസിനും അഹ്മദ് ഷിഹാബുദ്ദീനും ഗുരുതര പരിക്കേറ്റു. അമീർ അബ്ബാസി​െൻറ പരാതിയിൽ പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെ അഞ്ച് വകുപ്പുകൾ പ്രകാരം കേസെടുത്തു. പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി ജയിലിലടച്ചു. ഹിന്ദുമുന്നണി പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നാല് എസ്.ഡി.പി.െഎ പ്രവർത്തകർക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പെരിയനായ്ക്കൻപാളയത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ വിവിധയിടങ്ങളിൽ പൊലീസ് പിക്കറ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്. ആയുർവേദ ഡിപ്ലോമ പഠിച്ച് അലോപ്പതി ചികിത്സ നടത്തിയ സ്ത്രീ അറസ്റ്റിൽ കോയമ്പത്തൂർ: ആയുർവേദിക് മെഡിക്കൽ സയൻസിൽ ഡിപ്ലോമ നേടിയതിനുശേഷം സ്വകാര്യ ക്ലിനിക് സ്ഥാപിച്ച് അലോപ്പതി ചികിൽസ നടത്തിയിരുന്ന 63കാരിയെ പൊലീസും റൂറൽ ഹെൽത്ത് സർവിസ് അധികൃതരും ചേർന്ന് കസ്റ്റഡിയിലെടുത്തു. പൊള്ളാച്ചി ഗോമംഗലം പുതൂർ ബസ്സ്റ്റോപ്പിന് സമീപം 'മുരുകൻ ക്ലിനിക്' നടത്തിവന്ന തിരുപ്പൂർ ധാരാപുരം നഞ്ചിയംപാളയം ലതയാണ് പ്രതി. ക്ലിനിക്കിൽനിന്ന് അലോപ്പതി മരുന്നുകളും സിറിഞ്ചുകളും മറ്റും പൊലീസ് കണ്ടെടുത്തു. ഗോമംഗലം പൊലീസ് ലതയെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.