ഉദാരമതികളുടെ കനിവ്​ കാത്ത് ചോരപ്പൈതലിെൻറ തുടിപ്പ്

പുറത്തൂർ(മലപ്പുറം): എറണാകുളത്തെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന അർജുൻ ജീവ‍​െൻറ തുടിപ്പ് നിലനിർത്താൻ കനിവുള്ളവരുടെ ദയ തേടുന്നു. പുറത്തൂർ ബോട്ട് ജെട്ടിയിലെ മേപ്പറമ്പത്ത് അനിലി‍​െൻറയും രമ്യയുടെയും 65 ദിവസം മാത്രം പ്രായമുള്ള മകനാണ് അർജുൻ. പ്രസവത്തിനിടെ മഷി അകത്ത് ചെന്നതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ കുട്ടിയുടെ ജീവൻ നിലനിർത്താൻ സാമ്പത്തിക ശേഷിയില്ലാതെ വിഷമിക്കുകയാണ് കുടുംബം. മഷി അകത്തുചെന്നതിനാൽ ലെൻസ് ചുരുങ്ങി ശ്വാസകോശം തകരാറിലായി. ഹൈക് പവർ വ​െൻറിലേറ്ററിലായിരുന്ന കുഞ്ഞ് ഇപ്പോൾ ഓക്സിജ​െൻറ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ഇനി‍യും നാല് മാസം ഓക്സിജ‍​െൻറ സഹായത്തോടെ തുടരണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. രണ്ട് മാസത്തിനിടെ എട്ട് ലക്ഷത്തോളം രൂപ ചികിത്സക്ക് ചെലവായി. ഡ്രൈവറായ അനിലി​െൻറ ആദ്യത്തെ കൺമണിയാണ് അർജുൻ. നേരത്തെയുണ്ടായിരുന്ന വീട് സാമ്പത്തിക ബാധ്യത കാരണം ജപ്തി ചെയ്തതിനെത്തുടർന്ന് പെരുവഴിയിലായ കുടുംബം വാടക വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. അതിനിടയിലാണ് വിധിയുടെ പുതിയ വെല്ലുവിളി. ദൈനംദിന ചെലവുകൾക്ക് പോലും നിവൃത്തിയില്ലാത്ത അ‍നിലും കുടുംബവും ചികിത്സ എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന ആധിയിലാണ്. എസ്.ബി.ഐ പടിഞ്ഞാറങ്ങാടി ശാഖയിൽ രമ്യയുടെ പേരിൽ 34935440495 നമ്പറിൽ അക്കൗണ്ടുണ്ട്. IFSC: SBIN0014967. ഫോൺ-: 9656741077-അനിൽ. CAPTION tir mg1 help എറണാകുളത്തെ ആശുപത്രിയിൽ കഴിയുന്ന അർജുൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.