കൗൺസിലിൽ എത്തുംമുമ്പ് പത്രത്തിൽ വാർത്ത; യോഗത്തിൽ ബഹളം

പാലക്കാട്: മാസ്റ്റർ പ്ലാനിലെ ബഫർസോണുമായി ബന്ധപ്പെട്ട വിവരങ്ങൾ കൗൺസിലി‍​െൻറ പരിഗണനയിൽ എത്തുംമുമ്പ് പത്രത്തിൽ വന്നതിനെ ചൊല്ലി കൗൺസിലിൽ വാക്പോര്. വിഷയം യു.ഡി.എഫ് കൗൺസിലർ സുഭാഷാണ് യോഗത്തിൽ ഉന്നയിച്ചത്. അതോടെ പരസ്പര മര്യാദയെ ചൊല്ലി പോര് മുറുകുകയായിരുന്നു. സുഭാഷ് വിഷയമുന്നയിച്ച രീതി ശരിയല്ലെന്ന് പറഞ്ഞ് ചെയർപേഴ്സൻ പ്രമീള ശശിധരൻ ഇരിക്കാൻ ആവശ്യപ്പെട്ടു. വിഷയത്തില്‍ ഇടപെട്ട വൈസ് ചെയര്‍മാന്‍ സി. കൃഷ്ണകുമാര്‍, വാര്‍ത്ത വായിച്ച് മനസ്സിലാക്കാനുള്ള സാമാന്യമര്യാദ വേണമെന്നും അമിതാവേശം വേണ്ടെന്നും പറഞ്ഞതോടെ തർക്കം രൂക്ഷമായി. പത്രങ്ങളില്‍ വരുന്ന എല്ലാ വാര്‍ത്തകള്‍ക്കും മറുപടി പറയാന്‍ ബാധ്യതയില്ലെന്ന് പറഞ്ഞ കോൺഗ്രസ് പാർലമ​െൻററി പാർട്ടി ഭവദാസ് ശാസിക്കാതെ പറയണമെന്നുകൂടി ചൂണ്ടിക്കാട്ടി. വാര്‍ഡുകളില്‍ 20 ലക്ഷത്തിന് മുകളിലുള്ള പ്രവൃത്തികള്‍ പരിശോധിക്കാൻ കൗൺസിലിൽ തീരുമാനമായി. 150ാം വാര്‍ഷികാഘോഷം നടത്തിയതി​െൻറ കണക്ക് അവതരിപ്പിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിട്ടും നടപ്പാക്കാത്തതില്‍ അംഗങ്ങൾ സംശയം പ്രകടിപ്പിച്ചു. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലെ എല്ലാ ഭാഗത്തും ഗ്രില്ല് സ്ഥാപിക്കണമെന്നും കോട്ടമൈതാനത്ത് പാര്‍ക്കിങ് സംവിധാനം ഒരുക്കണമെന്നും കൗൺസിലിൽ നിർദേശം വന്നു. കോര്‍ട്ട് റോഡിലെ യശോറാം മാള്‍ റോഡിലേക്ക് ഇറക്കിയഭാഗം മാറ്റി സ്ഥാപിക്കാന്‍ സമയം അനുവദിച്ചിട്ടുണ്ടെന്നും കൗൺസിലിൽ അറിയിച്ചു. അഞ്ച് സ്‌പ്രേയിങ് മെഷീന്‍ കാണാതായതിനെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നും കൗൺസിലിൽ ആവശ്യമുയർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.