നജ്​റാനിൽ മരിച്ച വള്ളിക്കുന്ന്​ സ്വദേശിയുടെ മൃതദേഹം ഇന്ന്​ നാട്ടിലെത്തിച്ച്​​ സംസ്​കരിക്കും

വള്ളിക്കുന്ന്: നജ്റാനിൽ താമസസ്ഥലത്ത് തീപിടിത്തത്തെ തുടർന്ന് വിഷവാതകം ശ്വസിച്ച് മരിച്ച വള്ളിക്കുന്ന് സ്വദേശിയുടെ മൃതദേഹം ചൊവ്വാഴ്ച രാവിലെ 11ന് നെടുമ്പാശ്ശേരിയിലെത്തിച്ച് വൈകീട്ട് അേഞ്ചാടെ നാട്ടിലെത്തിച്ച് സംസ്കരിക്കും. വള്ളിക്കുന്ന് നോർത്ത് കിഴക്കേമലയിലെ കോട്ടാശ്ശേരി ശ്രീനിവാസ​െൻറ മകൻ ശ്രീജിത്താണ് (27) ജൂലൈയിൽ നജ്റാനിലുണ്ടായ അപകടത്തിൽ മരിച്ചത്. അപകടത്തിൽ ബംഗ്ലാദേശിയും മൂന്ന് മലയാളികളും ഉൾെപ്പടെ 11 പേർ മരിച്ചിരുന്നു. സാേങ്കതിക കുരുക്കിലകപ്പെട്ടതിനാലാണ് മൃതദേഹം നാട്ടിലെത്തിക്കാൻ വൈകിയത്. മാതാവ്: പത്മിനി. സഹോദരൻ: ശ്രീജേഷ് (സൗദി).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.