കോട്ടക്കുന്നിലെ കാറ്റിലുണ്ട്​, ചോരയുടെ മണം

കോട്ടക്കുന്നെന്ന് കേൾക്കുമ്പോൾ പുതുതലമുറയുടെ മനസ്സിലേക്കൊടിയെത്തുന്നത് പ്രകൃതി രമണീയ കാഴ്ചകളാണ്. ജില്ലയിൽ ഏറ്റവുമധികം പേർ ദിനംപ്രതി സന്ദർശകരായെത്തുന്നതും ഇവിടെതന്നെ. പക്ഷേ, കോട്ടക്കുന്നി​െൻറ ചരിത്രമോ സ്വാതന്ത്ര്യത്തിന് മുമ്പ് ഇവിടം സാക്ഷിയായ സംഭവ വികാസങ്ങളോ അധികമാർക്കുമറിയില്ല. കോഴിക്കോട് സാമൂതിരിമാരുടെ മുൻഗാമികളിൽപ്പെട്ട കുന്നലകോനാതിരി 13ാം നൂറ്റാണ്ടിൽ നിർമിച്ച മലപ്പുറം കോട്ട നിലനിന്നിരുന്ന സ്ഥലമാണിത്. നാടുവാഴി വരക്കൽ പാറനമ്പിക്കായിരുന്നു പ്രദേശത്തി​െൻറ ചുമതല. കോട്ടപ്പടിയിൽനിന്ന് മൂന്നാംപടിയിൽ നിന്നുമൊക്കെ ഇവിടേക്ക് പടികളുണ്ടായിരുന്നത്രെ. പിന്നീട് ടിപ്പുസുൽത്താൻ ഉൾപ്പെടെ മൈസൂർ ഭരണാധികാരികളുടെ നിയന്ത്രണത്തിലായി കോട്ടയെന്ന് ചരിത്രം പറയുന്നു. 1800കളുടെ തുടക്കത്തിലാണ് ഇത് ബ്രിട്ടീഷുകാരുടെ വരുതിയിൽ വരുന്നത്. അവർ മലപ്പുറം കോട്ട ഇടിച്ചുനിരത്തി സൈനിക കേന്ദ്രമാക്കി. കോട്ടക്കുന്നിലും മേൽമുറിയിലും വെടിവെപ്പ് പരിശീലന കേന്ദ്രങ്ങളും സ്ഥാപിച്ചു. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടം കൊടുമ്പിരിക്കൊണ്ട കാലത്ത് കോട്ടക്കുന്നിലെ സൈനിക ക്യാമ്പ് ബ്രിട്ടീഷുകാരുടെ വിഹാരകേന്ദ്രമായിരുന്നു. ഇവിടത്തെ പട്ടാളകോടതിയിൽ സ്വാതന്ത്ര്യസമര പോരാളികളെ വിചാരണ ചെയ്തു. 1921ലെ മലബാർ കലാപത്തെത്തുടർന്ന് ബ്രിട്ടീഷുകാരുടെ പിടിയിലായ ധീരദേശാഭിമാനി വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഉൾപ്പെടെയുള്ളവരെ വിചാരണ നടത്തിയതും വധശിക്ഷക്ക് വിധേയമാക്കിയതും കോട്ടക്കുന്നിലായിരുന്നു. ബ്രിട്ടീഷ് പട്ടാളം ഇവരെ വെടിവെച്ചുകൊല്ലുകയായിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷം കോട്ടക്കുന്നും നിലവിൽ കലക്ടറേറ്റുള്ള സ്ഥലവും ബ്രിട്ടീഷ് സൈനിക കേന്ദ്രങ്ങളും കേന്ദ്ര പ്രതിരോധ വകുപ്പിന് കീഴിലായി. ഒാട്ടേറെ സ്വാതന്ത്ര്യ സമരപോരാളികളുടെ ചോര വീണ മണ്ണ് പക്ഷേ, പിൻതലമുറ മറന്നു. കോട്ടക്കുന്ന് സംസ്ഥാന സർക്കാറിന് വിട്ടുകിട്ടിയിട്ടും ഇവരുടെ സ്മരണ നിലനിർത്തുന്ന ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല അവശേഷിച്ചവ ഇല്ലാതാക്കുകയും ചെയ്തു. നിരവധി പോരാളികളുടെ ജീവൻ ചിറകറ്റുവീണ കൊലക്കിണറും തുരങ്കവുമെല്ലാം കുഴിച്ചുമൂടിയാണ് ഹെലിപ്പാഡ് നിർമിച്ചിരിക്കുന്നത്. കോട്ടക്കുന്നിലും പരിസരത്തും ഏക്കർ കണക്കിന് സ്ഥലം കാടുമൂടിക്കിടക്കുന്നുണ്ട്. എം.എസ്.പി ക്യാമ്പടക്കം ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ സംരക്ഷിച്ചെങ്കിലും കോട്ടക്കുന്ന് കാറ്റുകൊള്ളാനുള്ള ഇടമാക്കി മാറ്റുകയായിരുന്നു. ചരിത്രമ്യൂസിയവും ലൈബ്രറിയും നിർമിക്കണമെന്ന ആവശ്യവും ആരും േകട്ടില്ല. കോട്ടക്കുന്നിന് താഴെയുള്ള ടൗൺഹാൾ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ േപരിലാണ്. ഒടിഞ്ഞുതൂങ്ങിക്കിടക്കുന്ന അതി​െൻറ ബോർഡിൽ തന്നെയുണ്ട്, സമരപോരാട്ടങ്ങേളാടുള്ള പുതിയ കാലത്തി​െൻറ േനാട്ടപ്പിശക്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.