സൗജന്യ ഡയാലിസിസ് യൂനിറ്റ്

പെരിന്തൽമണ്ണ: ലയൺസ് ക്ലബി​െൻറ ഉടമസ്ഥതയിലുള്ള ഭൂമിയിൽ ഡയാലിസിസ് യൂനിറ്റ് സ്ഥാപിച്ച് പാവപ്പെട്ട രോഗികൾക്ക് സൗജന്യ നിരക്കിൽ ഡയാലിസിസ് ചെയ്തുകൊടുക്കാൻ തീരുമാനിച്ചു. കഴിഞ്ഞദിവസം നടന്ന പുതിയ ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിലാണ് പ്രസിഡൻറ് പ്രസാദ്, സെക്രട്ടറി രമേഷ് കോട്ടയപ്പുറത്ത്്, ട്രഷറർ ഹുസൈൻ, മുൻ പ്രസിഡൻറ് അയ്യപ്പൻ എന്നിവർ ഇക്കാര്യം അറിയിച്ചത്. മുൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ. സൂര്യപ്രഭ, കാബിനറ്റ് സെക്രട്ടറി അഡ്വ. വിജയരാജൻ, ആർ.സി. പ്രകാശ്, അജിത്, അഡ്വ. സോമൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.