സി.പി.​െഎ സംസ്ഥാന ​സമ്മേളനം: ജൈവഅരി ഉൽപാദനത്തിന്​ കൃഷിയിറക്കി

പെരിന്തൽമണ്ണ: ഫെബ്രുവരിയിൽ മലപ്പുറത്ത് നടക്കുന്ന സി.പി.ഐ സംസ്ഥാന സമ്മേളനത്തിനുള്ള ജൈവ അരി ഉൽപാദനത്തിന് പെരിന്തൽമണ്ണക്കടുത്ത് മുതുകുറിശ്ശിയിൽ തുടക്കമായി. എം.എം. അഷ്ടമൂർത്തി സൗജന്യമായി നൽകിയ രണ്ടേക്കറോളം പാടത്ത് ട്രാക്ടർ ഇറക്കി കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ തുടക്കമിട്ടു. പാർട്ടി അണികൾ മുഴുവൻ സമയവും കൃഷിയിൽ വ്യാപൃതരാവണമെന്ന് അദ്ദേഹം പറഞ്ഞു. മുതുകുർശ്ശി ലോക്കൽ കമ്മറ്റിയുടെയും കിസാൻസഭ ജില്ല കൗൺസിലി​െൻറയും സംയുക്ത സംരംഭമായാണ് കൃഷി നടത്തുക. മുഹമ്മദ് മുഹ്സിൻ എം.എൽ.എ, സി.പി.ഐ ജില്ല സെക്രട്ടറി പി.പി. സുനീർ, കിസാൻസഭ ജില്ല പ്രസിഡൻറ് എം.എ. അജയ്കുമാർ, വി.വി.ആർ. പിള്ള, മുക്കം ചന്ദ്രൻ എന്നിവർ പങ്കെടുത്തു. എം. ആർ. മനോജ് സ്വാഗതവും എ.പി. വാസുദേവൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.