പുസ്​തക പ്രകാശനം

വളാഞ്ചേരി: 'എം.കെ. കൊടശ്ശേരിയുടെ െതരഞ്ഞെടുത്ത ലേഖനങ്ങൾ' പേരിൽ മർകസ് യൂനിറ്റ് എസ്.കെ.എസ്.എസ്.എഫ് പുറത്തിറക്കുന്ന പ്രഫ. എം.കെ. അബ്ദുല്ല ഫൈസി കൊടശ്ശേരിയുടെ ലേഖന സമാഹാരം പ്രകാശനം ചെയ്തു. വളാഞ്ചേരി മർകസ് 30ാം വാർഷിക, സനദ് ദാന മെഗാ സമ്മേളന വേദിയിൽ കേരള വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് നജീബ് കാന്തപുരത്തിന് നൽകിയാണ് പ്രകാശനം ചെയ്തത്. മത, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ വിവിധ വിഷയങ്ങളെ അധികരിച്ച് പത്രങ്ങളിലും ആനുകാലികങ്ങളിലും പ്രസിദ്ധീകരിച്ച 115 ലേഖനങ്ങൾ ഉൾക്കൊള്ളിച്ചാണ് 360 പേജുകളുള്ള കൃതി തയാറാക്കിയിരിക്കുന്നത്. ചടങ്ങിൽ പ്രഫ. ഹംസക്കുട്ടി ബാഖവി ആദൃശേരി, മുനീർ ഹുദവി വിളയിൽ തുടങ്ങിയവർ സംബന്ധിച്ചു. ഡോക്ടറേറ്റ് നേടിയ പൂർവ വിദ്യാർഥികളെ ആദരിച്ചു വളാഞ്ചേരി: ഇന്ത്യക്കകത്തും പുറത്തുമുള്ള വിവിധ സർവകലാശാലകളിൽനിന്ന് ഡോക്ടറേറ്റ് നേടിയ വളാഞ്ചേരി മർകസ് പൂർവ വിദ്യാർഥികളെ ആദരിച്ചു. പാണക്കാട് മുനവ്വിറലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. ഡോ. ലുഖ്മാൻ വാഫി അസ്ഹരി (കൈറോ യൂനിവേഴ്സിറ്റി), ഡോ. അബ്ദുൽ ജലീൽ വാഫി അസ്ഹരി, ഡോ. താജുദ്ദീൻ വാഫി അസ്ഹരി, ഡോ. ഫൈസൽ വാഫി അസ്ഹരി, ഡോ. മുഹമ്മദ് ഹിശാം വാഫി അസ്ഹരി, ഡോ. റഫീഖ് അബ്ദുൽ ബർറ് വാഫി അസ്ഹരി (എല്ലാവരും കൈറോ യൂനിവേഴ്സിറ്റി), ഡോ. സ്വലാഹുദ്ദീൻ വാഫി (ജാമിഅ മില്ലിയ്യ യൂനിവേഴ്സിറ്റി, ഡൽഹി), ഡോ. അയ്യൂബ് വാഫി, ഡോ. മുഹമ്മദ് ശാഫി വാഫി (ഇരുവരും ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റി, ഡൽഹി), ഡോ. അബ്ദുറസാഖ് വാഫി (പോണ്ടിച്ചേരി യൂനിവേഴ്സിറ്റി), ഡോ. ഉബൈദ് വാഫി (കേരള യൂനിവേഴ്സിറ്റി) എന്നിവരെയാണ് ആദരിച്ചത്. എം.പി. അബ്ദുസ്സമദ് സമദാനി സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.