മൊയ്തീൻകുട്ടിക്ക് സി.പി.ഐ നിർമിച്ച വീട് മന്ത്രി കൈമാറി

പുറത്തൂർ: സി.പി.െഎ വെട്ടം ലോക്കൽ കമ്മിറ്റി അന്ധനായ പറവണ്ണ വേളാപുരം കടപ്പുറത്ത് അരയ‍​െൻറ പുരക്കൽ മൊയ്തീൻകുട്ടിക്ക് നിർമിച്ചുനൽകിയ വീടി‍​െൻറ താക്കോൽദാനം കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിച്ചു. സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. പി.പി. അർഷാദ് അധ്യക്ഷത വഹിച്ചു. ജന്മനാ അന്ധനായ മൊയ്തീൻകുട്ടി രോഗിയായ ഭാര്യക്കും മകനുമൊപ്പം കടപ്പുറത്തെ ഓലക്കുടിലിലായിരുന്നു താമസം. ഇവരുടെ ദുരിതം മനസ്സിലാക്കിയ സി.പി.ഐ പ്രവർത്തകർ തങ്ങളുടെ വെട്ടം ലോക്കൽ കമ്മിറ്റി ഓഫിസ് നിർമിക്കാൻ മാറ്റിവെച്ച ഏഴ് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് വീട് നിർമിച്ച് നൽകിയത്. സി.പി.ഐ വെട്ടം ലോക്കൽ സെക്രട്ടറി സി. സിദ്ദീഖ് സ്വാഗതവും പറവണ്ണ ബ്രാഞ്ച് സെക്രട്ടറി സുലൈമാൻ നന്ദിയും പറഞ്ഞു. CAPTION tir mw4 മൊയ്തീൻകുട്ടിക്ക് വീടി​െൻറ താക്കോൽദാനം മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.