ഗേൾസ് സ്കൂൾ പി.ടി.എക്കെതിരായ ആരോപണങ്ങൾ വസ്തുതാവിരുദ്ധമെന്ന്

തിരൂര്‍: ബി.പി. അങ്ങാടി ഗവ. ഗേൾസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിനെതിരെ ഒരു വിഭാഗം നടത്തുന്ന പ്രചാരണം വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് പി.ടി.എ, പൂർവാധ്യാപക സംഘടന, പൂർവ വിദ്യാർഥി സംഘടന ഭാരവാഹികൾ സംയുക്ത വാർത്തസമ്മേളനത്തിൽ അറിയിച്ചു. പി.ടി.എ യോഗങ്ങളിൽ നിന്ന് ഒരു വിഭാഗം വിട്ട് നിൽക്കുന്നുണ്ട്. നൂറാം വാർഷിക ആഘോഷങ്ങളിലും ഇവർ പങ്കെടുത്തിരുന്നില്ല. രക്ഷിതാക്കളിലും നാട്ടുകാരിലും തെറ്റിദ്ധാരണയുണ്ടാക്കുന്ന വിധത്തിലാണ് ഇവരുടെ ആരോപണങ്ങൾ. കഴിഞ്ഞ നവംമ്പര്‍ 30ന് ശേഷം 11 പി.ടി.എ എക്‌സിക്യൂട്ടീവ് യോഗങ്ങളും എഴ് തവണ സ്‌കൂള്‍ വികസന സമിതി യോഗങ്ങളും ചേര്‍ന്നിട്ടുണ്ട്. പൂർവ വിദ്യാര്‍ഥി ഫണ്ട് അവരുടെ തീരുമാനപ്രകാരമാണ് ചെലവഴിക്കുന്നത്. സ്കൂളിൽ ഒരു ആവശ്യത്തിനും നിർബന്ധിത പിരിവില്ലെന്നും അധികൃതർ അറിയിച്ചു. വാർത്തസമ്മേളനത്തിൽ പി.ടി.എ പ്രസിഡൻറ് താഹിര്‍ പഠിയം, പൂര്‍വധ്യാപക സംഘടന ഭാരവാഹികളായ ഹരിദാസ്, വി.പി. അറമുഖൻ, പൂർവ വിദ്യാര്‍ഥി സംഘടന പ്രസിഡൻറ് നാജിറ അഷ്‌റഫ് എന്നിവർ പങ്കെടുത്തു. എം.എസ്.എഫ് വിദ്യാർഥി സംഗമം പട്ടർനടക്കാവ്: കാലിക്കറ്റ് സർവകലാശാല കാമ്പസ് തെരഞ്ഞെടുപ്പി​െൻറ ഭാഗമായി എം.എസ്.എഫ് ജില്ല കമ്മിറ്റി ഒരുക്കിയ കാമ്പസ് റൈഡിന് ഖിദ്മത് കോളജിൽ നൽകിയ സ്വീകരണത്തോടനുബന്ധിച്ച് വിദ്യാർഥി സംഗമം നടത്തി. ടി.പി. ഹാരിസ് ഉദ്ഘാടനം ചെയ്തു. കോളജ് യൂനിയൻ ചെയർമാൻ അജ്മൽ തുവ്വക്കാട് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി റിയാസ് പുൽപ്പറ്റ, ട്രഷറർ നിഷാജ് എടപ്പറ്റ, ജൗഹർ കുറുക്കോളി, ഉനൈസ് കന്മനം, താജുദ്ദീൻ പല്ലാർ, ടി.പി. ജാബിർ, ഷഫീഖ് എടയത്ത്, ലത്തീഫ് പള്ളത്ത്, ടി.പി. നാസർ, ഷാക്കിർ മൈലാടിയാൽ, നൗഷാദ് തിരുത്തി, അസ്ഹർ, ആഷിഖ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.