AScf

മംഗലം ഡാമിൽ ജലനിരപ്പുയർന്നു; ഷട്ടറുകൾ തുറക്കുമെന്ന് മുന്നറിയിപ്പ് വടക്കഞ്ചേരി: മഴ കനത്തതിനാൽ മംഗലം ഡാമി‍​െൻറ ഷട്ടറുകൾ തുറക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മംഗലം ഡാമി‍​െൻറ വൃഷ്ടി പ്രദേശങ്ങളിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. ജലനിരപ്പ് 76.51 മീറ്ററിൽ എത്തിയപ്പോൾ ആദ്യ മുന്നറിയിപ്പ് നൽകി. ജലനിരപ്പ് 77.28 മീറ്ററിൽ എത്തിയാൽ രണ്ടാമത്തെ മുന്നറിയിപ്പ് നൽകുകയും ഷട്ടറുകൾ തുറക്കുകയും ചെയ്യും. മഴ തുടരുകയാണെങ്കിൽ ഞായറാഴ്ച ഷട്ടറുകൾ തുറക്കും. 77.88 മീറ്ററാണ് മംഗലം ഡാമിലെ പരമാവധി ജലനിരപ്പ് . ഷട്ടറുകൾ ഏത് സമയത്തും തുറക്കാൻ സാധ്യതയുള്ളതിനാൽ മംഗലം പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.