111 വഫിയ്യ ബിരുദധാരികൾ സനദ് ഏറ്റുവാങ്ങി

വളാഞ്ചേരി: മതപ്രബോധന രംഗത്ത് പുതിയ ദൗത്യവുമായി 111 വഫിയ്യ ബിരുദധാരികൾ പുറത്തിറങ്ങി. വളാഞ്ചേരി മർകസി​െൻറ 30ാം വാർഷിക സമ്മേളന ഭാഗമായൊരുക്കിയ സനദ്ദാന സംഗമത്തിലാണ് പഠനം പൂർത്തിയാക്കിയവർ സനദ് ഏറ്റുവാങ്ങിയത്. അൽ ഗൈസ് ഇസ്ലാമിക് ആൻഡ് ആർട്സ് മർകസ് കാമ്പസിൽനിന്ന് അഞ്ചുവർഷ പഠനം പൂർത്തിയാക്കിയ വഫിയ്യകൾക്കുള്ള ബിരുദദാനമാണ് നടന്നത്. വാർഷിക സമ്മേളനത്തിൽ വൈകീട്ട് നടന്ന വിദ്യാതീരം സെഷൻ കോഴിക്കോട് ഖാദി പാണക്കാട് നാസിർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി അധ്യക്ഷത വഹിച്ചു. അബ്ദുൽ ഗഫൂർ ഖാസിമി, ഷിയാസലി വാഫി വടക്കാഞ്ചേരി, സി. മമ്മൂട്ടി എം.എൽ.എ, പുത്തനഴി മൊയ്തീൻകുട്ടി ഫൈസി, കെ.എ. റഹ്മാൻ ഫൈസി, പല്ലാർ മൊയ്തീൻ ഹാജി, ഇബ്രാഹിം ഫൈസി റിപ്പൺ, പി.കെ. അബ്ദുറഹിം മുസ്ലിയാർ, ഹാഫിസ് ജഅ്ഫർ വാഫി, ഡോ. അബ്ദുൽ ബർറ് വാഫി അസ്ഹരി ചേകന്നൂർ, അബൂബക്കർ മൗലവി പൈങ്കണ്ണൂർ എന്നിവർ സംസാരിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം ചെറുവാളൂർ ഹൈദ്രൂസ് മുസ്ലിയാർ പ്രാർഥനക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.