എം.ഇ.എസ് മമ്പാട് കോളജില്‍ നാക് സന്ദര്‍ശനം നാളെ മുതൽ

മലപ്പുറം: മമ്പാട് എം.ഇ.എസ് കോളജില്‍ മൂന്നാംഘട്ട നാക് സന്ദര്‍ശനം തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്കുമെന്ന് കോളജ് അധികൃതർ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. കോളജിന് സ്വയംഭരണ പദവി ലഭിച്ചശേഷം നടക്കുന്ന ആദ്യ നാക് സന്ദര്‍ശനമാണിത്. കർണാടക യൂനിവേഴ്സിറ്റി മുൻ വി.സി പ്രഫ. എസ്.കെ. സൈദാപൂർ, പ്രഫ. എം.ഡി.പി. റാവു, പ്രഫ. ജെ.പി. ശർമ എന്നിവരടങ്ങുന്ന മൂന്നംഗ സംഘമാണ് പ്രവർത്തനങ്ങളും മറ്റും വിലയിരുത്താനായി എത്തുക. എൻ.സി.സി, സ്ത്രീ ശാക്തീകരണ സെൽ, സിവിൽ സർവിസ് അക്കാദമി, ഭാഷ ക്ലബുകൾ, സംരംഭക സെൽ, നേച്ചർ ക്ലബ് തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ സംഘം പരിശോധിക്കും. കോളജ് സെക്രട്ടറി ഒ.പി. അബ്ദുറഹ്മാന്‍, പ്രിന്‍സിപ്പല്‍ ഡോ. പി.കെ. ബാബു, നാക് കോഓഡിനേറ്റർ ഹസ്‌കര്‍ എന്നിവര്‍ വാർത്തസമ്മേളനത്തില്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.