ക്വിറ്റ് ഇന്ത്യ ദിനത്തില്‍ കര്‍ഷകറാലി നടത്തും

മലപ്പുറം: ദേശീയ കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കേന്ദ്ര--സംസ്ഥാന സര്‍ക്കാറുകളുടെ കര്‍ഷകരോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും സ്വതന്ത്ര കര്‍ഷകസംഘം ക്വിറ്റ് ഇന്ത്യ ദിനത്തിൽ റാലി സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബുധനാഴ്ച വൈകീട്ട് മൂന്നിന് കലക്ടറേറ്റ് പരിസരത്ത് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻറ് കുറുക്കോളി മൊയ്തീന്‍, സി. ശ്യാം സുന്ദര്‍, പി.പി. ഇബ്രാഹിം, സി. അബ്ദുൽ കരീം എന്നിവര്‍ വാർത്തസമ്മേളനത്തില്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.